16 കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

താമരശ്ശേരി: പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. നടുവണ്ണൂർ സ്വദേശി അദ്നാനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസം അവസാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights