പെരിക്കല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി; രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി

പുല്‍പ്പള്ളി: കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി രണ്ട് കടകള്‍ ഭാഗികമായി തകര്‍ന്നു. പെരിക്കല്ലൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെ പട്ടാണിക്കുപ്പില്‍ നിന്ന് പെരിക്കല്ലൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട കാര്‍ പ്രദേശത്തെ സേതു സ്‌റ്റോര്‍സ്, ലോഡസ് ഇലക്ട്രിക് എന്നീ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ കടകളുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. രാത്രിയായതിനാല്‍ കടകളില്‍ ആളുകളില്ലാതിരുന്നതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. പട്ടാണിക്കൂപ്പ് സ്വദേശികളായ വാഹനയാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights