താമരശ്ശേരിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് സ്വദേശി അരുണ്‍ സജിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മനു പോള്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. രാവിലെ 9.05 ഓടെയായിരുന്നു അപകടം.യുവാക്കള്‍ ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. വയനാട് ഭാഗത്തേക്ക് പോയ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ റോഡിന്റെ സൈഡിലേക്ക് തെറിച്ചു വീണു. ഒരാള്‍ റോഡിന്റെ മധ്യത്തിലും വീണു.

റോഡിന്റെ മധ്യത്തില്‍ വീണയാളുടെ മുകളിലൂടെ ബസ് കയറിയിറങ്ങി. അപകടത്തില്‍ അരുണ്‍ സജി തല്‍ക്ഷണം മരിച്ചു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മനുപോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights