പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട് : പാലക്കാട് മുണ്ടൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞു കയറി. ഒരു വിദ്യാര്‍ത്ഥി മരിച്ചു. സ്വകാര്യ കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റു.മുണ്ടൂരിന് സമീപം ഒമ്പതാം മൈലിന് സമീപം ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം ഉണ്ടായത്. യുവക്ഷേത്ര കോളജിലെ നാലു വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നു പോകുകയായിരുന്നു.

ഇതിനിടെയാണ് ആശുപത്രി മാലിന്യവുമായി വന്ന ലോറി കുട്ടികള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതുവഴി നടന്നുപോയ മറ്റൊരു കാല്‍നടയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights