കൊച്ചി: സംസ്ഥാനത്തെ പവര്‍ കട്ടില്‍ സർക്കാരിനെ പരിഹസിച്ച് മുന്‍ എംഎല്‍എ ലിന്റോ ജോസഫ്. സ്‌കൂള്‍ കുട്ടിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ലിന്റോയുടെ പ്രതികരണം. എല്ലാ ദിവസവും വീട്ടില്‍ പവര്‍ കട്ട് ഉണ്ടെന്നും കറന്റ് ഇല്ലാതെയാണ് താനിപ്പോള്‍ ഡയറി എഴുതുന്നതെന്നുമാണ് കുട്ടി പറയുന്നത്. ‘ഇരുണ്ടകാലത്തിലേക്ക്’ എന്ന് കുറിച്ചുകൊണ്ടാണ് കുട്ടിയുടെ ഡയറിക്കുറിപ്പ് ലിന്റോ പങ്കുവെച്ചിരിക്കുന്നത്.
‘ഇവിടെ എന്നും പവർ കട്ടുണ്ട്, കറന്റ് ഇല്ലാതെയാണ് ഡയറി എഴുതുന്നത്’;സ്‌കൂൾ കുട്ടിയുടെ കുറിപ്പ് പങ്കുവെച്ച് ലിന്റോ









