അടിവസ്ത്രത്തിനുള്ളില്‍ രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണം; കൊച്ചി വിമാനത്താവളത്തില്‍ മലയാളി പിടിയില്‍

കൊച്ചി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണവുമായി പ്രവാസി പിടിയില്‍. ഇന്നലെ അബുദാബിയില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടിപൊയില്‍ (36) ആണ് കസ്റ്റംസിന്റെ പിടിയിലായത്.വ്യാഴാഴ്ച രാവിലെ അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു. പ്രത്യേകമായി തയ്‌ച്ചെടുത്ത അടിവസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ വേര്‍തിരിക്കലില്‍ ഇതില്‍ നിന്ന് 1,246.23 ഗ്രാം 24 കാരറ്റ് സ്വര്‍ണം കണ്ടെടുത്തു.

ഇതിനുപുറമേ, 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വര്‍ണമാലകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിനു വിപണിയില്‍ ആകെ 1,97,22,653 രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ജംഷീദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights