മാനന്തവാടിയില്‍ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമം

മാനന്തവാടി: മാനന്തവാടി എല്‍.എഫ് (LF) ജങ്ഷനില്‍ വെച്ച് വയോധികയായ യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് സ്ത്രീകള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി.

തിരക്കേറിയ ജങ്ഷന്‍ കേന്ദ്രീകരിച്ച് വയോധികയെ പിന്തുടര്‍ന്നാണ് പ്രതികള്‍ മാല അപഹരിക്കാന്‍ ശ്രമിച്ചത്. സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കവര്‍ച്ച ശ്രമം പരാജയപ്പെടുകയായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വയോധികരെ ലക്ഷ്യമിട്ട് മാലമോഷണം നടത്തുന്ന തമിഴ്നാട് സ്വദേശികളടക്കമുള്ള സംഘങ്ങള്‍ സജീവമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights