സുൽത്താൻ ബത്തേരി: നെന്മേനി കോളിയാടി അച്ഛൻപ്പടിക്ക് സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്.
KL 09 AF 6663 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് (ഗവൺമെന്റ്) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു









