കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപ്പാസ് റോഡിലൂടെ ഇന്ന് പുലര്‍ച്ചെയുണ്ടായ കല്ലും മണ്ണും അടങ്ങിയ വെള്ളപ്പാച്ചില്‍ ഉണ്ടായതിന് കാരണം മുകള്‍ ഭാഗത്തെ ക്വാറിക്കെട്ടിലെ ബണ്ട് പൊട്ടിയതിനെ തുടര്‍ന്ന്.ക്വാറിയിലെ വെള്ളം ബണ്ട് പൊട്ടി പുറത്തേക്കൊഴുകി കുളത്തിലെ വെള്ളത്തോടൊപ്പം ശക്തമായി താഴ്ഭാഗത്തേക്ക് കുത്തിയൊലിച്ചതായാണ് വ്യക്തമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കല്ലും മണ്ണും കുത്തിയൊലിച്ച് വന്ന് റോഡില്‍ നിറഞ്ഞത് മലമുകളില്‍ ഉരുള്‍ പൊട്ടിയത് മൂലമാണെന്ന് പ്രദേശവാസികളില്‍ സംശയം ഉളവാക്കിയിരുന്നു. എന്നാല്‍ പിന്നീട് മുകള്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യഥാര്‍ത്ഥ കാരണം വ്യക്തമായത്.