സാഹസിക വിനോദപ്രേമികളുടെ പ്രിയ വിനോദമാണ് സ്കൈ ഡൈവിങ്. പണവും മറ്റ് കാര്യങ്ങളും ഒത്തുവന്നാലും പലരെയും പിന്തിരിപ്പിക്കുന്നത് ഇത്രയും ഉയരത്തിൽ നിന്ന് ചാടാനുള്ള ധൈര്യക്കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പ്രചോദനമാണ് ആവശ്യമെങ്കില്‍ ദാ അങ്ങ് യു.കെയിലെ 102 വയസ്സുകാരിയായ മുത്തശ്ശിയുടെ പിറന്നാളാഘോഷം കണ്ടുപഠിക്കാവുന്നതാണ് 102-ാം പിറന്നാളിന് വേറിട്ടൊരു കണ്ണിലൂടെ ലോകത്തെ കാണാന്‍ തീരുമാനിച്ച യു.കെ സ്വദേശിയായ മെനെറ്റ് ബെയ്ലി സ്കൈഡൈവിങ് നടത്താന്‍ തീരുമാനിച്ചു. ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്കൈഡൈവര്‍ ആയി മെനറ്റ് മാറിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ഡെയ്ലി മെയിലാണ് വീഡിയോ അടങ്ങുന്ന പോസ്റ്റ് പങ്കുവെച്ചത്. ഇന്‍സ്ട്രക്ടര്‍ക്കൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം താഴെയെത്തിയ മെനറ്റിനോട് എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന യുവാവിൻ്റെ ചോദ്യത്തിന് ‘മനോഹരമായിരുന്നു’ എന്ന ചിരിയില്‍ കുതിര്‍ന്ന ഉത്തരവും 102 വയസ്സുകാരി നല്‍കുന്നുണ്ട്. 102-ാം വയസ്സില്‍ ഇനി ഇവർക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലായെന്നും ഇവരുടെ പ്രായമെത്തുമ്പോളെങ്കിലും ഈ സാഹസിക്കുള്ള ധൈര്യമുണ്ടായാൽ മതിയെന്നും കമന്റുകളുണ്ട് .
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ശരീരത്തിന് വിറ്റാമിൻ ഡി കിട്ടാൻ പ്രഭാതത്തിലാണോ വെയിൽ കൊള്ളുന്നത്? ചെയ്യുന്നത് ശുദ്ധ മണ്ടത്തരമെന്ന് പഠനം
- Press Link
- August 11, 2024
- 0
Post Views: 2 ശരീരത്തിന് വളരെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും […]
മഴക്കാലത്ത് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ കുടിക്കാം ഈ പാനീയങ്ങൾ
- Press Link
- July 21, 2024
- 0
Post Views: 0 മഴക്കാലം രോഗങ്ങളുടെയും കാലമാണ്. നിരവധി ഘടകങ്ങള്‍ മൂലം രോഗപ്രതിരോധശേഷി കുറയുന്നതു മൂലമാണിത്. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് അനുകൂലമാകുകയും ഇത് അണുബാധകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. പെട്ടെന്നുളള കാലാവസ്ഥാമാറ്റം ശരീരത്തെ സമ്മർദത്തിലാക്കുന്നതു […]