എല്ലാത്തരം കൊറോണ വൈറസുകളും നിര്‍വീര്യമാക്കും; ആന്റിബോഡികള്‍ കണ്ടെത്തി

Advertisements
Advertisements

സാര്‍സും കോവിഡും അവയുടെ വകഭേദങ്ങളും ഉള്‍പ്പെടെ അറിയപ്പെടുന്ന എല്ലാത്തരം കൊറോണ വൈറസുകളെയും നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ കണ്ടെത്തി രാജ്യാന്തര ശാസ്ത്രജ്ഞസംഘം. ഭാവിയിലെ കൊറോണ വൈറസ് പടര്‍ച്ചകളെ തടുക്കാന്‍ ഈ ആന്റിബോഡികള്‍ക്ക് സാധിക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

Advertisements

സാര്‍സിനെ അതിജീവിക്കുകയും കോവിഡിനെതിരെ വാക്സീന്‍ എടുക്കുകയും ചെയ്ത ഒരു രോഗിയുടെ ശരീരത്തില്‍ നിന്നാണ് അതിവിശാലമായ നിര്‍വീര്യ ശേഷിയുള്ള ഈ ആന്റിബോഡികളെ വേര്‍തിരിച്ചെടുത്തത്. ഡ്യൂക് എന്‍യുഎസ് മെഡിക്കല്‍ സ്കൂള്‍, നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍, യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍, അമേരിക്കയിലെ ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പഠന സംഘത്തില്‍ ഉള്‍പ്പെടുന്നു.

കോവിഡ്-19, അതിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ്, ഒമിക്രോണ്‍ വകഭേദങ്ങള്‍, യഥാര്‍ഥ സാര്‍സ് വൈറസ്, വവ്വാലുകള്‍, ഈനാംപേച്ചി തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് പരക്കുന്ന മറ്റ് പല തരം കൊറോണ വൈറസുകള്‍ എന്നിവയെ എല്ലാം നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന ആറ് ആന്റിബോഡികളാണ് പഠനത്തില്‍ കണ്ടെത്തിയതെന്ന് ഡ്യൂക്-എന്‍യുഎസിലെ വൈറസ് വിദഗ്ധനും ഗവേഷണ സംഘാംഗവുമായ വാങ് ലിന്‍ഫ പറയുന്നു. ഇതില്‍ തന്നെ ഇ7 എന്ന ആന്റിബോഡിയാണ് ഏറ്റവും ശക്തമായതെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisements

കൊറോണ വൈറസിന്റെ മുന പോലുള്ള പ്രോട്ടീനെ ലക്ഷ്യമിടുന്ന ഈ കോശങ്ങളെ ബാധിക്കാന്‍ വൈറസിന് ആവശ്യമായ രൂപം മാറ്റല്‍ പ്രക്രിയയെ തടയുന്നു. നിലവിലുള്ളതും ഭാവിയില്‍ ഉയര്‍ന്ന് വരാവുന്നതുമായ കൊറോണ വൈറസുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇ7 ഉള്‍പ്പെടെയുള്ള ആന്റിബോഡികള്‍ക്ക് സാധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ വാക്സീനുകൾക്ക് രൂപം നൽകാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!