ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വണ്‍ ടൈം പാസ്‌വേഡുകള്‍ (ഒടിപികള്‍) ഉള്‍പ്പെടെയുള്ള വാണിജ്യ സന്ദേശങ്ങളില്‍ ‘ട്രെയ്‌സിബിലിറ്റി മാൻഡേറ്റി’നുള്ള സമയപരിധി ഡിസംബർ 1 വരെ നീട്ടി. സ്പാം, ഫിഷിങ് എന്നിവ ലക്ഷ്യമാക്കിയുള്ള സന്ദേശങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ട്രെയ്‌സിബിലിറ്റി നടപ്പിലാക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള സേവന തടസങ്ങളെക്കുറിച്ച് ടെലികോം ഓപ്പറേറ്റര്‍മാര്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രായി സമയപരിധി നീട്ടിയത്. നവംബർ 1 മുതല്‍ ട്രെയ്‌സിബിലിറ്റി നിയമം നടപ്പിലാക്കുന്നത് വലിയ തോതിലുള്ള സേവന തടസ്സങ്ങള്‍ക്ക് കാരണമാകുമെന്ന് ടെലികോം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാങ്കുകള്‍, ടെലിമാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ ഇതുവരെ സാങ്കേതികമായി ഈ മാറ്റങ്ങള്‍ക്ക് തയ്യാറാകാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടാണ് സമയപരിധി ഡിസംബര്‍ ഒന്നിലേക്ക് നീട്ടിയത്. പുതിയ തീരുമാനപ്രകാരം ട്രെയ്‌സിബിലിറ്റി മാൻഡേറ്റ് പാലിക്കാത്ത സന്ദേശങ്ങള്‍ ഡിസംബർ 1 മുതല്‍ ബ്ലോക്ക് ചെയ്യും. ഒട്ടുമിക്ക ടെലിമാർക്കറ്റർമാർക്കും പ്രിൻസിപ്പല്‍ എൻ്റിറ്റികള്‍ക്കും (പിഇ) അവരുടെ സംവിധാനങ്ങള്‍ നവീകരിക്കേണ്ടതുണ്ടെന്നും, ഒടിപികള്‍ പോലുള്ള നിർണായക സന്ദേശങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നത് ഉറപ്പാക്കാൻ ഈ നടപടി ആവശ്യമാണെന്നും ടെലികോം കമ്പനികള്‍ വ്യക്തമാക്കി
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചത് 30 വര്‍ഷം; ജന്മമെടുത്തത് ഇരട്ടക്കുട്ടികള്‍, അപൂര്‍വ്വ നേട്ടം
- Press Link
- September 10, 2023
- 0
Post Views: 7 ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍. അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലാണ് സംഭവം. വന്ധ്യത സംബന്ധിയായ തകരാറുകള്‍ക്ക് ചികിത്സ തേടിയ ദമ്പതികളാണ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്. സാങ്കേതികമായി പറഞ്ഞാല്‍ നവജാത ഇരട്ടകളേക്കാള്‍ […]
ഉപഭോക്താക്കള്‍ക്ക് താല്പര്യം യൂട്യൂബ് ഷോര്‍ട്സ്; ദൈര്‍ഘ്യമേറിയ വീഡിയോകളെ ബാധിക്കുമെന്ന ആശങ്കയില്‍ യൂട്യൂബ്
- Press Link
- September 5, 2023
- 0
Post Views: 10 യൂട്യൂബ് ഷോര്‍ട്സിന് ജനപ്രീതിയേറുന്നതില്‍ ആശങ്കയുമായി കമ്പനി. കമ്പനിയുടെ ഭൂരിഭാഗം പരസ്യവരുമാനം വരുന്നത് ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ നിന്നാണ്. എന്നാല്‍ ഷോര്‍ട്സ് വീഡിയോകളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം യൂട്യൂബിലെ പ്രധാന വാണിജ്യമേഖലയായ ദൈര്‍ഘ്യമേറിയ വീഡിയോകളുടെ സ്വീകാര്യതയെ ബാധിക്കുമോ എന്ന ആശങ്കിയിലാണ് ഇപ്പോള്‍ […]