‘അപരിചിതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഭാഗ്യം ലഭിക്കും! തീര്‍ത്ഥാടനത്തിന് എത്തുന്നത് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ; ജീവിതത്തില്‍ ഭാഗ്യം ലഭിക്കാൻ സെക്സ് വഴിപാടും..’ കേള്‍ക്കുമ്ബോള്‍ നെറ്റി ചുളിയുന്നുണ്ടോ? എങ്കില്‍ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ട്. ഇന്തോനേഷ്യയില്‍ ആണ് ഇത്തരം വിചിത്ര ആചാരങ്ങള്‍ ഉള്ള ക്ഷേത്രം. ഇൻഡോനേഷ്യയിലെ സോളോയില്‍ സ്രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്.
സോളോയില്‍ നിന്ന് 28 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്ബോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ് എത്തിച്ചേരുന്നത്. ഗുനുങ് കെമുകസ് ( സെക്സ് മൗണ്ടൻ ) എന്ന മലയിലാണ് ക്ഷേത്രമുള്ളത്. ഈ പുണ്യസ്ഥലത്തെ വിവാഹേതര ലൈംഗികബന്ധം അവര്‍ക്ക് ഭാഗ്യവും ഉയര്‍ച്ചയും നല്‍കുമെന്ന് വിശ്വസിക്കുന്നു.16-ാം നൂറ്റാണ്ട് മുതല്‍ ഇവിടെ ഈ ആചാരം നിലനില്‍ക്കുന്നു.
ജാവനീസ് രാജാവിന്റെ മകനായ ഇതിഹാസ രാജകുമാരൻ പംഗേരൻ സമോദ്രോയുടെയും രണ്ടാനമ്മയായ നായി ഒൻട്രോവുലന്റെയും ദേവാലയമാണിത്. രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് ഐതിഹ്യം. അവര്‍ ഒരുമിച്ച് ഒളിച്ചോടി ഗുനുങ് കെമുകസില്‍ താമസിച്ചുവെന്നാണ് ഐതിഹ്യം. രാജകുമാരൻ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ അവര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്ബത്തും കൊണ്ടുവരുമെന്ന് തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നു. വ്യഭിചാരം പോലെയുള്ള ലജ്ജാകരമായ എന്തെങ്കിലും പ്രവര്‍ത്തികള്‍ അവിടെയെത്തി ചെയ്യുന്നവര്‍ക്ക് ഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രിഗോറിയൻ കലണ്ടറിലെ വെള്ളിയാഴ്ച്ച, പുരാതന ജാവനീസ് കലണ്ടറിലെ അഞ്ച് ദിവസങ്ങളില്‍ ഒന്നുമായി വിഭജിക്കുന്ന ജുമാത് പോണിന്റെ ശുഭദിനത്തിലാണത്രെ ഇത് ചെയ്യേണ്ടത്.ഏറ്റവും തിരക്കേറിയ രാത്രികളില്‍ 8,000 തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന ഈ ദേവാലയത്തിന് ഏകദേശം 5,000 രൂപ ആണ് പ്രവേശന ഫീസ്. ഓരോ 35 ദിവസത്തിലും തുടര്‍ച്ചയായി ഏഴ് തവണ തീര്‍ഥാടകര്‍ ഇവിടെയെത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് വിശ്വാസം. ആദ്യം അവര്‍ പ്രാര്‍ത്ഥിക്കാൻ ഒരു ദേവാലയം സന്ദര്‍ശിക്കുന്നു, തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തുന്നതിന് മുമ്ബ് ഒരു വിശുദ്ധ നീരുറവയില്‍ കുളിക്കുന്നു. ഈ സമയത്താണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പങ്കാളിയെ തെരഞ്ഞെടുക്കുന്നത്.
ലൈംഗിക തൊഴിലാളികളും ഇത് ഒരു അവസരമായി കണ്ട് ഇവിടെ എത്താറുണ്ടത്രെ. ലൈംഗിക ബന്ധത്തിനിടയില്‍ കോണ്ടം ധരിക്കാൻ പുരുഷന്മാര്‍ വിമുഖത കാണിക്കുന്നതിനാല്‍ ലൈംഗിക രോഗങ്ങളുടെ വിതരണ പ്രദേശമാണ് ഇവിടമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.ഒരു തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അതേ ഇണയുമായി വീണ്ടും ആറുതവണ കൂടി സെക്സില്‍ ഏര്‍പ്പെട്ടാലേ ഫലം ലഭിക്കുകയുള്ളത്രെ.
അതിനാല്‍ ഇരുവരും പരസ്പരം പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ട്. അവര്‍ മൊബൈല്‍ ഫോണ്‍ നമ്ബറുകളും വിലാസങ്ങളും കൈമാറുകയും വീണ്ടും എവിടെ കാണണമെന്ന് തീരുമാനിക്കുകയും വേണം. അങ്ങനെ അവര്‍ക്ക് ആചാരം പൂര്‍ത്തിയാക്കാൻ കഴിയും. ആചാരം നടത്തുന്നവരില്‍ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്. ആചാരം അനുഷ്ഠിച്ചാല്‍ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുമെന്നും നല്ല പണമുണ്ടാക്കുമെന്നും വിജയിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഭക്തര്‍ കെമുകൂസിലേക്ക് ട്രെക്കിംഗ് നടത്തുന്നുണ്ട്, 1980-കളില്‍ മാത്രമാണ് ഇവിടെ താമസ സൗകര്യങ്ങള്‍ ഒരുങ്ങിയത്. അതിനുമുമ്ബ് ദമ്ബതികള്‍ മരങ്ങള്‍ക്കടിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പാൻഗെറൻ സമോദ്രോയുടെയും ന്യായ് ഒൻട്രോവുലന്റെയും ശവക്കുഴിയില്‍ ആദ്യ പ്രാര്‍ത്ഥനകളും പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും ഈ ആചാരത്തില്‍ ഉള്‍പ്പെടുന്നു.തീര്‍ത്ഥാടകര്‍ പിന്നീട് മലമുകളിലെ പുണ്യ നീരുറവകളിലൊന്നില്‍ സ്വയം കഴുകുകയും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഒരു അപരിചിതനെ കണ്ടെത്തുകയും വേണം. അവര്‍ ഏഴു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. അതായത് ഓരോ 35 ദിവസത്തിലും. അതിനാല്‍ ഇത് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ബന്ധമാണ്.