ഓണക്കാല ഓഫറുകളുമായി കെഎസ്ആര്‍ടിസി; 30 ഉല്ലാസയാത്രകളുമായി ബജറ്റ് ടൂറിസം സെല്‍

Advertisements
Advertisements

ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയിുമായി കൊല്ലം കെഎസ്ആര്‍ടിസി. 30 ഉല്ലാസയാത്രകളാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 13നാണ് കെഎസ്ആര്‍ടിസിയുടെ ഓണക്കാല ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നത്.

Advertisements

13ന് രാവിലെ അഞ്ചു മണിക്ക് മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഇതിനായി യാത്ര കൂലിയും താമസവും ഉള്‍പ്പെടെ 1450 രൂപയാണ് വരുന്നത്. കൂടാതെ അന്നു തന്നെ കോന്നി-കുംഭാവുരട്ടി യാത്രയുമുണ്ട്. 14-ന് രാത്രി പത്തു മണിക്ക് തൃശൂര്‍ നാലമ്പല യാത്രയും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 15ന് കോട്ടയം നാലമ്പലയാത്രയുണ്ടാകും. അന്നേദിവസം അമ്പനാട് ഹില്‍സിലേക്കം യാത്രയുണ്ട്. അമ്പനാട്-പാലരുവി-തെന്മല യാത്രക്കായി പ്രവേശന ടിക്കറ്റുള്‍പ്പെടെ 770 രൂപയാണ് ഈടാക്കുക.

14,19.27,30 ദിവസങ്ങളില്‍ പുലര്‍ച്ച അഞ്ചു മണിക്ക് കൊല്ലസം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഗവിയിലേക്ക് യാത്രയുണ്ടാകും. ഇതില്‍ പ്രവേശന ടിക്കറ്റ്, ഭക്ഷണം, താമസം ഉള്‍പ്പെടെ വരുന്നത് 1650 രൂപയാണ്. 19ന് കുടമാളൂരിലേക്കും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഭരണങ്ങാനം പള്ളിയും കൃപാസനം, തങ്കിപ്പള്ളി, പൂങ്കാവ് പള്ളി എന്നിവ സന്ദര്‍ശിക്കുന്ന തീര്‍ഥാടനയാത്ര രാവിലെ ആറു മണിക്ക് ആരംഭിക്കും.

Advertisements

20 ന് പാണിയോലി എക്കോ ടൂറിസം കേന്ദ്രത്തിലേക്കും വാഗമണ്ണിലേക്കും ട്രിപ്പുണ്ടാകും. 27ന് ഇടുക്കി ഡാം- കാല്‍വരി മൗണ്ട്, കന്യാകുമാരി എന്നീ ഏകദിന ഉല്ലാസയാത്രകള്‍ ഉണ്ടാകും. 30 ന് മൂന്നാര്‍, വയനാട് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. 31നാണ് പൊന്മുടി, അടവി-അച്ചന്‍കോവില്‍ യാത്രകള്‍ ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 9747969768, 9496110124, 7909159256 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!