ചലച്ചിത്ര നടി, ടെലിവിഷൻ അവതാരിക, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി. മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്. 2001 മുതൽ മലയാള സിനിമയിൽ സജീവമാണ് രചന. ലക്കി സ്റ്റാർ അടക്കമുള്ള ചില സിനിമകളിൽ നായികയുമായിരുന്നു.
രചന നായികയായി വരുമ്പോഴുള്ളതിനേക്കാൾ സ്വീകാര്യത താരം സഹ നടി റോളുകൾ ചെയ്യുമ്പോൾ ലഭിക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവും സ്റ്റേജ് ഷോകളുമെല്ലാമായി രചന സജീവമാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ രചന പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. തല മുണ്ഡനം ചെയ്ത് നിൽക്കുന്ന ചിത്രങ്ങളാണ് രചന പങ്കിട്ടത്.
ആദ്യം പലരും ഫോട്ടോഷോപ്പാണോയെന്ന് സംശയിച്ചു. പിന്നീട് ഫോട്ടോയ്ക്ക് നൽകിയ തലക്കെട്ട് വായിച്ചപ്പോഴാണ് താരം യഥാർത്ഥത്തിൽ തലമുണ്ഡനം ചെയ്തതാണെന്ന് ആരാധകർക്ക് മനസിലായത്. തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയതിന്റെ ഭാഗമായാണ് തിരുപ്പതിയിലെ പ്രധാന വഴിപാടായ തലമുണ്ഡനം ചെയ്തത്. എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്. ചിലർ രസകരമായ കമന്റുകൾ പങ്കുവെച്ചും എത്തി. ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിലെ കണ്ടിട്ടുള്ളു എന്നൊക്കെ കമന്റുകളുണ്ടായിരുന്നു.