ഒട്ടുമിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പക്ഷേ നമ്മളില്‍ പലരും ചക്കയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ചക്കയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്.
ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്നാണ് സയന്റിഫിക് വേള്‍ഡ് ജേര്‍ണലിലെ പഠനത്തില്‍ സൂചിപ്പിക്കുന്നത്. പച്ച ചക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും. ചക്കയിലും ചക്കക്കുരുവിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നേടാന്‍ ചക്ക കഴിക്കുന്നത് നല്ലതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ചക്കയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചക്ക ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാന്‍ സഹായിക്കും.
നാരുകള്‍ ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് മലബന്ധം അകറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. എല്ലുകള്‍ക്കും പേശികള്‍ക്കും ആവശ്യമായ മഗ്‌നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്ക. അതിനാല്‍ ചക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.
Advertisements
Advertisements
Advertisements
Advertisements
Advertisements