Kerala State Film Awards 2022 : മമ്മൂട്ടി മികച്ച നടൻ, മികച്ച നടിയായി വിൻസി അലോഷ്യസ്

Advertisements
Advertisements

പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.ബംഗാളി ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷാണ് ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്.ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.

Advertisements

 

മികച്ച സിനിമ: നൻപകൻ നേരത്ത് മയക്കം

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്

മികച്ച സംവിധായകന്‍: മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച നടന്‍: മമ്മൂട്ടി(നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)

മികച്ച ബാലതാരം (ആണ്‍): മാസ്റ്റർ ഡാവിഞ്ചി

മികച്ച ബാലതാരം (പെണ്‍): തന്മയ സോൾ

മികച്ച തിരക്കഥ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

മികച്ച ഛായാഗ്രാഹകന്‍: മനേഷ് മാധവൻ(ഇലവീഴാപൂഞ്ചിറ),ചന്ദ്രു ശെൽവരാജ്(വഴക്ക്)

മികച്ച സംഗീതസംവിധാനം: എം ജയചന്ദ്രൻ

മികച്ച ഗാനരചന: റഫീക് അഹമ്മദ്

മികച്ച ഗായകന്‍: കപിൽ കപിലൻ

മികച്ച ഗായിക: മൃദുല വാര്യർ

പ്രത്യേക ജൂറി പരാമർശം, സംവിധാനം: വിശ്വജിത്ത് എസ്, രാരീഷ്

മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ(ഇലവീഴാ പൂഞ്ചിറ)

ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്

ജൂറി പ്രത്യേക പരാമർശം: കുഞ്ചാക്കോ ബോബൻ( ന്നാ താൻ കേസ് കൊട്), അലൻസിയർ

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!