കാർഡിഫ് സിറ്റി: ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ കളത്തിലിറങ്ങിയ അർജന്റീനയ്ക്കും പോർച്ചുഗലിനും വിജയം. സൗഹൃദ ഫുട്‌ബോളിൽ കോസ്റ്ററിക്കയെ അർജന്റീന എതിരില്ലാത്ത ഏഴ് ഗോളിന് തോൽപ്പിച്ചു. യുവേഫ നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെ 3-2നായിരുന്നു പോർച്ചുഗലിന്റെ വിജയം. ചുവപ്പ് കാർഡ് കണ്ട് പത്ത് പേരായി ചുരുങ്ങിയിട്ടും പോർച്ചുഗൽ വിജയം കണ്ടു.കോസ്റ്ററിക്കയെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് അർജന്റീന പുറത്തെടുത്തത്. നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്റ്റാന്റുവോനോ എന്നിവർ ഇരട്ടഗോൾ കണ്ടെത്തി. അലക്‌സിസ് മക്കലിസ്റ്റർ ഒരു ഗോൾ നേടി.
യുവേഫ നേഷൻസ് ലീഗിൽ ഗ്രൂപ്പിലെ ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചാണ് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിലെത്തിയത്. വെയ്ൽസിനെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ, കാർലോസ് ഫോർബ്‌സ് എന്നിവർ പോർച്ചുഗലിനായി ഗോൾ നേടി. ഡേവിഡ് ബ്രൂക്ക്‌സ്, സോർബ തോമസ് എന്നിവരാണ് വെയ്ൽസിനായി ലക്ഷ്യം കണ്ടത്. 74-ാം മിനിറ്റിൽ പോർച്ചുഗലിന്റെ പെഡ്രോ നെറ്റോ ചുവപ്പ് കാർഡ് കണ്ട് പുറത്താകുകയും ചെയ്തു.
കോസ്റ്ററിക്കയെ ഏഴ് ഗോളിന് തകർത്ത് അർജന്റീന, നേഷൻസ് ലീഗിൽ വെയ്ൽസിനെ വീഴ്ത്തി പോർച്ചുഗൽ

















Leave a Reply