ജപ്പാനിലെ ഒരു ഐലൻഡ് ആണ് അഓഷിമ. എന്നാൽ ഈ ഐലൻഡ് അറിയപ്പെടുന്നത് ‘ക്യാറ്റ് ഐലൻഡ്’ എന്ന പേരിലാണ്. കാരണം അവിടെ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണ്. ഏകദേശം 380 വർഷങ്ങൾക്ക് മുമ്പ്, അഓഷിമ ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു, ബോട്ടുകളിൽ കൊണ്ടുപോകുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ഭീഷണിയായ എലികളുടെ ആക്രമണത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂച്ചകളെ ഇവിടേക്ക് കൊണ്ടുവന്നത്. ശേഷം അവ പെറ്റ് പെരുകി എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി എന്ന് പറയപ്പെടുന്നു.
ഒരു മനുഷ്യന് 6 പൂച്ച എന്ന അനുപാതത്തിലാണ് പൂച്ചകളുടെ എണ്ണം. അത്കൊണ്ട് തന്നെ ഇവിടെ നിരവധി ടൂറിസ്റ്റുകൾ സന്ദർശിക്കുന്നുണ്ട്. ജപ്പാൻ ഭൂമികുലുക്കത്തിന് പേര് കേട്ട രാജ്യം ആയത്കൊണ്ട് തന്നെ ഇവിടെ പലപ്പോഴായി ഭൂമി കുലുങ്ങിയതിനെ സംബന്ധിച്ച് നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ടൂറിസ്റ്റുകളിൽ നിന്ന് കിട്ടുന്ന വരുമാനം ഈ നാശനഷ്ടങ്ങൾ നികത്താൻ ഉപയോഗിക്കുന്നു
ഇവിടെ പൂച്ചകൾ രാജാക്കന്മാരാണ്, പൂച്ച ആരാധനാലയം പോലും നിർമ്മിച്ചിട്ടുണ്ട്. ദിവസവും 34 സന്ദർശകർക്ക് മാത്രമേ ഐലണ്ടിലേക്ക് പ്രവേശനമുള്ളു, സന്ദർശകർക്ക് പൂച്ചകളുമായി കളിക്കാനും ഭക്ഷണം നൽകാനും കഴിയും. ഇവിടെ കടകളും ഭക്ഷണശാലകളും ഇല്ല മാത്രമല്ല സന്ദർശകർക്ക് അവിടെ താമസിക്കാനും സൗകര്യം ഇല്ല.