വീഡിയോ കോളിനിടെ സ്ക്രീന് ഷെയര് ചെയ്യാന് കഴിയുന്ന ഫീച്ചര് അവതരിപ്പിച്ച് പ്രമുഖ ഇന്സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. നിലവില് പരീക്ഷണാടിസ്ഥാനത്തില് മാത്രമാണ് ഈ ഫീച്ചര് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് ആന്ഡ്രോയ്ഡ് 2.23.11.19 അപ്ഡേറ്റിനായി വാട്സാപ്പ് ബീറ്റ വേര്ഷന് ഇന്സ്റ്റാള് ചെയ്യുന്നവര്ക്കായി പുതിയ ഫീച്ചര് ലഭ്യമാകും.
ഗൂഗിള് മീറ്റ്, സൂം മീറ്റ് എന്നിവയില് നിലവില് ഈ ഫീച്ചര് ലഭ്യമാണ്. സമാനമായ ഫീച്ചറാണ് വാട്ട്സാപ്പും അവതരിപ്പിക്കുന്നത്. സ്ക്രീനില് പങ്കുവെച്ചിരിക്കുന്ന വിവരങ്ങള് കാണാനും ആശയവിനിമയം നടത്താനും ഇത് വഴി സാധിക്കും. വാട്ട്സാപ്പിന്റെ പുതിയ അപ്ഡേറ്റുകളില് മാത്രമാകും ഈ ഫീച്ചര് ലഭ്യമാവുക. വലിയ ഗ്രൂപ്പ് കോളുകളില് ഈ സേവനം ലഭ്യമാകില്ല എന്നത് ഒരു ദൗര്ബല്യമാണ്.
Advertisements
Advertisements
Advertisements
Advertisements
Advertisements