World No Tobacco Day 2023: പുകവലി ആരോഗ്യത്തിന് ഹാനികരം, ഇനി ഒടിടിയിലും

Advertisements
Advertisements

ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ സന്ദേശം കാണിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. ലോക പുകയില വിരുദ്ധ ദിനത്തിലാണ് 2004ലെ സിഗരറ്റ്സ് ആന്റ് അതര് ടൊബാക്കോ പ്രൊഡക്ട് ആക്ടില് ഭേദഗതി വരുത്തിയാണ് കേന്ദ്രം ഉത്തരവിറക്കിയത്. തിയേറ്ററുകളിലും ചാനലുകളിലും കാണിക്കുന്നത് പോലെ പുകയില വിരുദ്ധ പരസ്യം ഒടിടി പ്ലാറ്റ്ഫോമുകളിലും കാണിക്കണമെന്നാണ് ഉത്തരവ്.
കണ്ടന്റിന്റെ തുടക്കത്തിലും മധ്യത്തിലും 30 സെക്കന്റ് വീതമുള്ള പുകയില വിരുദ്ധ പരസ്യം ഉള്പ്പെടുത്തണമെന്നാണ് നിര്ദേശം. പുകവലി ആരോഗ്യത്തിന് ഹാനികരം, അര്ബുദത്തിന് കാരണമാകുന്നു എന്ന മെസ്സേജ് തുടക്കത്തില് കാണിക്കണം. ഈ നിര്ദേശങ്ങള് പാലിച്ചില്ലെങ്കില് ആരോഗ്യവകുപ്പിനും വാര്ത്താവിതരണ പ്രക്ഷേപണ വകുപ്പിനും ഒടിടി പ്ലാറ്റ്ഫോമിന് നേരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവില് പറയുന്നു

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!