ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ അപേക്ഷ സമർപ്പണം ഇന്നുമുതൽ

Advertisements
Advertisements

തിരുവനന്തപുരം:ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം വെള്ളിയാഴ്ച തുടങ്ങും. അഡ്മിഷൻ പോർട്ടലിൽ വൈകീട്ട് നാലിനകം ഇതിനുള്ള സൗകര്യം ലഭ്യമാകും. ജൂൺ ഒമ്പതുവരെ അപേക്ഷ സമർപ്പിക്കാം.

അഡ്മിഷൻ ഗേറ്റ്വേ ആയ *www.admission.dge.kerala.gov.in* വഴി പ്രവേശിച്ച് *‘Click for Higher Secondary Admission’* എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. *‘Click for Higher Secondary (Vocational) Admission’* എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വി.എച്ച്.എസ്.ഇ പ്രവേശനത്തിന് അപേക്ഷിക്കാം.

ജൂൺ 13ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. 19ന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!