ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, വയനാട് സൈക്ലിംഗ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെക്കിള്‍ റാലി നടത്തി. കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച സൈക്കിള്‍ റാലി ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചെലവ് ചുരുക്കുക, ജീവിതശൈലീരോഗങ്ങള്‍ കുറയ്ക്കുക എന്നീ സന്ദേശം മുന്‍നിര്‍ത്തിയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. സൈക്കിള്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് സൈക്കിള്‍ ദിനത്തില്‍ ലക്ഷ്യമിടുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയാ സേനന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, മാനന്തവാടി ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ദന്‍ ഡോ. പി. ചന്ദ്രശേരന്‍, സ്ത്രീരോഗ വിദഗ്ദ ഡോ. നസീറബാനു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.സി നിജില്‍, വയനാട് സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements
Advertisements
Advertisements
Advertisements
Advertisements