Advertisements
Advertisements
മനോരമയിൽ ഫിൽഡ് പ്രമോട്ടറാകാം അവസരം
(കരാർ അടിസ്ഥാനത്തിൽ) ജില്ലയുടെ വിവിധ മേഖലകളിൽ മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രചാരവർധനയ്ക്ക് പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക
പ്രായം 20നും 40നും മധ്യേ.
മാസം 20,000 രൂപയിലേറെ വരുമാനം (വേതനം, യാത്രാബത്ത, ഇൻസെന്റീവ് ഉൾപ്പെടെ) ആനുകൂല്യങ്ങൾ
താൽപര്യമുള്ളവർ ബയോഡേറ്റ മൂന്നു ദിവസത്തിനുള്ളിൽ അയയ്ക്കണം.
സ്ഥലം : പാലക്കാട് ജില്ലാ
ഇമെയിൽ:
aneeshpanthalath@gmail.com sidheesh228@gmail.com
കൂടുതൽ വിവരങ്ങൾക്ക് 9567761712, 9567860907
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 23 ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
✅️ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മുള തിരിച്ചറിയൽ, ഫീൽഡ് പര്യവേക്ഷണം, ഡാറ്റ പ്രോസസിംഗ് എന്നിവയിലെ അറിവ് അഭിലഷണീയ യോഗ്യതയാണ്. കാലാവധി ജനുവരി 12 വരെ. പ്രതിമാസം 19000 രൂപയാണ് ഫെല്ലോഷിപ്പ്. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾക്ക് ജൂൺ 29 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സാഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
Advertisements
Advertisements