വന്യജീ​വി ആ​ക്ര​മ​ണത്തിന് ചി​കി​ത്സാച്ചെ​ലവ്​ ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി; രണ്ട്​ ലക്ഷം വരെ കിട്ടും ന​ട​പ​ടി​ ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ കേരള സ​ർക്കാർ

Advertisements
Advertisements

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേറ്റാൽ ചി​കി​ത്സാച്ചെ​ലവിനായു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സ​ർക്കാ​ർ. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേ​ൽക്കു​ന്ന​വ​ർക്ക് ചി​കി​ത്സാ​ ചെ​ല​വാ​യി പ​ര​മാ​വ​ധി ന​ൽകു​ന്ന​ത് ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​ണ്. ഇത് ലഭിക്കാൻ സി​വി​ൽ സ​ർജ​ൻ റാ​ങ്കി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ൽകു​ന്ന സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ഭേ​ദ​ഗ​തി. ര​ജി​സ്റ്റേർഡ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​റോ സർക്കാ​ർ  സ​ർവി​സി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ പണം ലഭിക്കും.

Advertisements

 

പാ​മ്പു​ക​ടി​യേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേടുന്നവർക്കും സ​ർക്കാ​ർ ഡോ​ക്ട​ർ ചി​കി​ത്സാ സാ​ക്ഷ്യ​പ​ത്രം ന​ൽക​ണ​​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്​ സ​ർക്കാ​ർ ഡോ​ക്ട​ർമാ​ർ അ​റി​യി​ച്ചു. ഇതോടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ വ​ന്ന​താ​യി വ​നം മ​ന്ത്രി​ക്ക്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. തുടർന്നാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയത്.

 

സ്ഥാ​യി​യാ​യ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​ർക്ക്​ ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. ര​ണ്ട്​ ല​ക്ഷ​ത്തി​ന് ​മു​ക​ളി​ലു​ള്ള ചി​കി​ത്സാ ചെ​ല​വിനായി സ​ർക്കാ​ർ സ​ർവി​സി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ​പ​ട്ടി​ക​വ​ർഗ വി​ഭാ​ഗ​ക്കാ​ർക്ക് ചി​കി​ത്സ​ക്ക്​ ചെ​ല​വാ​കു​ന്ന മു​ഴു​വ​ൻ തു​ക​യും തി​രി​കെ ല​ഭി​ക്കും.

Advertisements

 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!