എ ഐ ഉപയോഗിച്ച് ലിങ്ക്ഡ് ഇൻ പോസ്റ്റുകൾ തയ്യാറാക്കാം

Advertisements
Advertisements

തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ് ഫോം ആണ് ലിങ്ക്ഡ് ഇൻ.ലിങ്ക്ഡ് ഇൻ പ്ലാറ്റഫോമിൽ ധാരാളം ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.അപ്ഡേറ്റുകൾ പങ്കിടാൻ കഴിയുന്ന ഉള്ളടക്കം വളരെ വേഗത്തിൽ തയ്യാറാക്കാൻ എ ഐ ഉപയോഗിക്കാൻ കഴിയും. ഈ ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിൽ ആണ്. ഈ ഫീച്ചർ ഉപയോഗിക്കുന്നത് നിമിത്തം ഉപയോക്താക്കൾക്ക് സമയം ലാഭിക്കാൻ കഴിയും

Advertisements

ഒരു പോസ്റ്റ്‌ ഉണ്ടാക്കാൻ ചുരുങ്ങിയത് 30 വാക്കുകൾ എങ്കിലും വേണം. എ ഐ ചാറ്റ് ബോട്ട് ഈ ഇൻപുട്ടിനെ അടിസ്ഥാനമാക്കി ഒരു ഡ്രാഫ്റ്റ് തയ്യാറാക്കും. പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പായി വിശകലനം നടത്താനും എഡിറ്റ്‌ ചെയ്യാനുള്ള അവസരവും നൽകുന്നു. പരീക്ഷണ ഘട്ടത്തിനു ശേഷം ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാവുമെന്നും ലിങ്ക്ഡ് ഇൻ വക്താവ് അറിയിച്ചു. നേരത്തെ ധാരാളം ഫീച്ചറുകൾ ലിങ്ക്ഡ് ഇൻ അവതരിപ്പിച്ചിരുന്നു. വീഡിയോ മീറ്റിങ്, സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമുള്ള ഫീച്ചറുകള്‍, ഇമോജികള്‍ പങ്കുവെക്കാനുള്ള സൗകര്യം, ഓണ്‍ലൈന്‍ ചാറ്റുകളിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനുള്ള സൗകര്യം എന്നിവ ചില പ്രധാന ഫീച്ചറുകൾ ആണ്. കുറച്ച ദിവസങ്ങൾക്ക് മുൻപ് എലോൺ മസ്‌ക് സ്പേസ് എക്സിൽ ജോലിക്കെടുത്ത 14 വയസുകാരനെ ലിങ്ക്ഡ് ഇൻ വിലക്കിയ വാർത്ത വൈറൽ ആയിരുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!