തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുനമർദ പാത്തി നിലനിൽക്കുന്നതുമാണ് കാലവർഷം കനക്കാൻ കാരണമാകുക. ഇന്ന് ഇടുക്കി ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
- Press Link
- March 29, 2024
- 0
നിർമിത ബുദ്ധിയിൽ വൈദഗ്ധ്യം അനിവാര്യം
- Press Link
- July 13, 2024
- 0
Post Views: 2 വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുന്ന കേരളത്തിന് ഏറെ പ്രാധാന്യത്തോടെ കാണാവുന്നതാണ് കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവ്. നിർമിത ബുദ്ധിയുടെ സാധ്യതകളും സമൂഹത്തിൽ അതുണ്ടാക്കുന്ന സ്വാധീനവും ഐബിഎമ്മുമായി ചേർന്ന് കെഎസ്ഐഡിസി സംഘടിപ്പിച്ചിട്ടുള്ള […]