കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ കണിക്കുന്നു. നിലവിൽ രജിസ് ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
????സ്ഥാപനം കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്.
???? പോസ്റ്റ് അസിസ്റ്റന്റ്/ ക്യാഷർ.
???? ശമ്പളം 18000 – 41500
പ്രൊബേഷൻ : ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവരുടെ പ്രൊബേഷൻ അവർ സർവീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷക്കാലയളവിനുള്ളിലെ രണ്ട് വർഷത്തെ സേവനകാലമായിരിക്കും. 8. നിയമനരീതി നേരിട്ടുള്ള നിയമനം.
പ്രായപരിധി : 18-40. ഉദ്യോഗാർത്ഥികൾ 02/01/1983 നും 10 2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത് വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥ വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട്- II-ലെ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡികയിലെ (2) I, II, # 1, 2, 1 എന്നീ ഉപഖണ്ഡികകൾ നോക്കുക. 09/03/1998 ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 498 ൽ പറയുന്ന 29 (ഇരുപത്തിയൊൻപത്) സഹകരണ സ്ഥാപനങ്ങളിൽ എംപ്ലോയെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി (പ്രൊവിഷണൽ) നിയമനം ലഭിച്ചിട്ടുള്ളവർക്ക് (സർവീസിൽ തുടരുന്നവരോ പിരിച്ചുവിടപ്പെട്ടിട്ടുള്ളവരോ ആയിട്ടുള്ളവർ) ഒരു വർഷത്തിൽ കുറയാതെ സർവീസ് ഉള്ള പക്ഷം തങ്ങളുടെ സർവീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്. എന്നാൽ പ്രായപരിധിയിലുള്ള ഈ ഇളവ് പരമാവധി അഞ്ചു വർഷക്കാലത്തേയ്ക്കു മാത്രമേ ലഭിക്കുകയുള്ളൂ. ഒരിക്കൽ സ്ഥിരമായ അടിസ്ഥാനത്തിൽ (റഗുലർ ബേസിസ്) നിയമനം ലഭിച്ചു കഴിഞ്ഞാൽ ഈ ആനുകൂല്യം മറ്റേതെങ്കിലും തസ്തികയിലേക്കുള്ള നിയമനത്തിന് നൽകുന്നതല്ല. ഈ ആനുകൂല്യം ലഭിക്കേണ്ടവർ ആ വിവരം അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തിൽ കാണിച്ചിരിക്കേണ്ടതും ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വകുപ്പ് ഓഫീസ് മേധാവിയിൽ നിയമനാധികാരിയിൽ നിന്നോ താൽക്കാലിക നിയമനത്തിലിരുന്ന തസ്തികയുടെ പേര്, ശമ്പള നിരക്ക്, വകുപ്പ്/സ്ഥാപനം, ജോലിയിൽ പ്രവേശിച്ച തീയതി, പിരിച്ചുവിടപ്പെട്ട തീയതി മുതലായ വിശദവിവരങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് (അസ്സൽ) കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് അപ്ലോഡ് ചെയ്തു. ഹാജരാക്കേണ്ടതുമാണ്. പ്രസ്തുത സർട്ടിഫിക്കറ്റിൽ അപേക്ഷകൻ സ്ഥാപനത്തിലെ റഗുലർ സർവീസിലല്ല
നോക്കിയിരുന്നതെന്ന്രേഖപ്പെടുത്തേണ്ടതാണ്. അപ്രകാരം ഹാജരാക്കപ്പെടുന്ന സർട്ടിഫിക്കറ്റ്(അസ്സൽ)ഉദ്യോഗാർത്ഥികൾക്ക്
മടക്കിക്കൊടുക്കുന്നതല്ല.
യോഗ്യതകൾ:
കോ ഓപ്പറേഷൻ പ്രത്യേക വിഷയമായി. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു മുള്ള കൊമേഴ് സിലെ ബിരുദം അല്ലെ ങ്കിൽ ആർട് സിലെ ബിരുദാനന്തരബിരുദം.
അല്ലെങ്കിൽ
(B) (1) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും റെഗുലർ പഠനത്തിലൂടെ നേടിയ ബി.എ/ ബി.എസ്.സി | ബി.കോം ബിരുദം (മൂന്ന് വർഷം),
കേരളത്തിലെ സ്റ്റേറ്റ്കോ -ഓപ്പറേറ്റീവ് യൂണിയൻ നൽകുന്ന HDC അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് നൽകുന്ന HDC HDCM അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് പാസ് ആവണം.
അല്ലെങ്കിൽ
(C) കോ-ഓപ്പറേഷൻ ഓപ്ഷണൽ വിഷയമായ ഡിപ്ലോമ ഇൻ റൂറൽ സർവീസസ്, അല്ലെങ്കിൽ (D) ജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ സ്ഥാപിതമായ
ദേശീയ സ്ഥാപനങ്ങളിൽ നിന്നോ അല്ലെങ്കിൽ കേരള സർക്കാർ സ്ഥാപിതമായ സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച ബി.എസ്.സി. (കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് ).
NOTE
ഈ വിജ്ഞപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്കു പുറമേ, എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ് തത്തുല്യ യോഗ്യത ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 19.07.2023 ബുധനാഴ്ച അർദ്ധരാത്രി 12 മണി
വരെ.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ കയറി നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
Post Views: 9 ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 18 ഒഴിവു കളുണ്ട്. വീഡിയോ എഡിറ്റർ, ക്യാ മറാമാൻ, സൗണ്ട് റെക്കോഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നീ തസ്തി കകളിലാണ് ഒഴിവ്. ഓരോ തസ്തിക യിലും പാനൽ രൂപവത്കരിക്കും. കോ-ഓർഡിനേറ്റർ തസ്തികയിൽ […]
Post Views: 3 ✅️ KFC റിയർ ടീം അംഗങ്ങളെ നിയമിക്കുന്നു കെഎഫ്സി ഹയറിംഗ് ടീം അംഗം ലോകത്തിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ബ്രാൻഡിൽ ഒന്നിൽ പ്രവർത്തിക്കാനുള്ള സുവർണ്ണാവസരം പോസ്റ്റ്: ടീം അംഗം ശമ്പളം: 15500 രൂപ വരെ സമ്പാദിക്കാം ഫ്ലെക്സിബിൾ […]
Post Views: 8 തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്കൂളിലേക്ക് സൗജന്യ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സ്കൂള്‍ ഓഫീസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രോജക്റ്റ് ഓഫീസുകള്‍, ട്രൈബല്‍ […]