വയനാടിന് അഭിമാന നേട്ടം: ഓസ്ക്കാർ അവാർഡ് നിർണ്ണയ കമ്മിറ്റിയിൽ മാനന്തവാടിക്കാരനും

Advertisements
Advertisements

മാനന്തവാടി: വയനാടിന്റെ അഭിമാനമായി മാനന്തവാടി പെരുവക സ്വദേശി പി. സി സനത്ത്. ഓസ്‌ക്കാര്‍ അവാര്‍ഡ് നല്‍കുന്ന അക്കാഡമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പി.സി സനത്ത് നാടിന്റെ അഭിമാനമായി മാറിയത്. വിഷ്വല്‍ എഫക്റ്റ് വിഭാഗത്തിലാണ് സനത്ത് മെമ്പര്‍ഷിപ്പ് നേടിയത്. 1997 മുതല്‍ വിഷ്വല്‍ എഫക്ട് മേഖലയില്‍ ജോലി ചെയ്തുവരുന്ന പി.സി സനത്തിന്റെ നേതൃത്വത്തില്‍ 2000 ത്തിന്റെ തുടക്കത്തില്‍ ഹൈദരാബാദ് ആസ്ഥാനമായി ഫയര്‍ഫ്ലൈ ക്രീയേറ്റിവ് സ്റ്റുഡിയോ എന്ന സ്ഥാപനം ആരംഭിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായ പുലിമുരുകന്‍, മാലിക് , മലയന്‍കുഞ്ഞ് ഉള്‍പ്പെടെ 50 ഓളം ഇന്ത്യന്‍ സിനിമകള്‍ക്ക് സനത്ത് ഉള്‍പ്പെടുന്ന ഫയര്‍ഫ്ലൈ കമ്പനിയാണ് വിഷ്വല്‍ എഫക്ട് ചെയ്തത്. അതില്‍ വിവിധ സിനിമകള്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അക്കാഡമി മെമ്പര്‍ഷിപ്പ് നേടിയതില്‍ സന്തോഷമുണ്ടെന്നും, തന്റെ പ്രൊഫഷനില്‍ ഇന്ത്യന്‍ സിനിമകളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും പി.സി സനത്ത് പറഞ്ഞു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!