ലോകമിപ്പോള്‍ എന്തിനും ഏതിനും സഹായം തേടുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേതാണ്. ഇപ്പോഴിതാ മെസോപ്പോട്ടോമിയന്‍ ഭാഷ മനസിലാക്കാനായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍. ക്യൂണിഫോം ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫ്സ് എന്നിവ ഉള്‍പ്പെടെയുള്ളവ എഐ സഹായത്തോടെ വായിച്ചെടുക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. പൗരാണിക ഭാഷ എളുപ്പത്തില്‍ ഇംഗ്ലീഷിലേക്ക് മാറ്റാനാണ് ഗവേഷകരുടെ പുതിയ പരീക്ഷണം.
ഓക്സ്ഫോര്‍ അക്കാഡിമിക് റിപ്പോര്‍ട്ടില്‍ എഐ ഡവലപ്പേഴ്സ് എങ്ങനെയാണ് ക്യൂണിഫോം ഫലകങ്ങളെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് ക്യൂണിഫോം ഫലകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതുപോലെ എളുപ്പത്തില്‍ എഐ ഉപയോഗിച്ച് പുരാതന ഭാഷ വായിച്ചെടുക്കാന്‍ കഴിയുകയില്ല. വലിയ അളവിലുള്ള ഡാറ്റയുടെ അഭാവം എഐ ഉപയോഗിച്ചുള്ള വിവര്‍ത്തനത്തിന് വെല്ലുവിളികുമെന്ന് അക്കാഡമിക് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഗെയ് ഗുതേര്‍സ് പറഞ്ഞു.
ക്യൂണിഫോം, ഏകദേശം 3,400 ബിസിയില്‍ രൂപപ്പെട്ട ഭാഷയാണ്. സുമേറിയന്‍, അക്കാഡിയന്‍ തുടങ്ങി നിരവധി പ്രാചീന ഭാഷകള്‍ രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ആദ്യകാല എഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്. മേയില്‍ ഇറ്റാലിയന്‍ ഗവേഷകര്‍ മെസോപ്പോട്ടോമിയന്‍ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന് പുരാവസ്തു കണ്ടെത്തുന്നതിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു.