കമല്ഹാസന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം. ‘കെഎച്ച് 233’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ‘റൈസ് ടു റൂളെ’ന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ തീപ്പന്തമേന്തി നില്ക്കുന്ന കമല്‍ഹാസനാണുള്ളത്.
എസ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇന്ത്യന്‍ 2’ പൂര്‍ത്തീകരിച്ചാകും കമല്ഹാസന് എച്ച് വിനോദിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുക. ഇതൊരു രാഷ്ട്രീയ കഥയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമലും ആര് മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.