Advertisements
Advertisements
????ക്ഷേത്രം സെക്യൂരിറ്റിഓഫീസർമാർ
ആകെ 6 ഒഴിവ്. ഒരുവർഷത്തേക്കായിരിക്കും നിയമനം. ഒഴിവുള്ള തസ്തികകൾ: ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1, ശമ്പളം: 27,300 രൂപ), അഡീഷ ണൽ ചീഫ്സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1. ശമ്പളം: 24,000 രൂപ), സെക്യൂരിറ്റി ഓഫീസർ (ഒഴിവ് 1, ശമ്പളം: 23,000 രൂപ), അഡീഷണൽ സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-3. ശമ്പളം: 22,000 രൂപ).
യോഗ്യത: ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തിക കൾക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽനിന്നോ വിരമിച്ചവർക്കും സെക്യൂരിറ്റി ഓ ഫീസർ, അഡീഷണൽ സെക്യൂ രിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച വിമു ക്തഭടൻമാർക്കും അപേക്ഷിക്കാം. സൈനികസേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസി. സർജനിൽ കുറയാത്ത ഒരു ഗവ. ഡോക്ടറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഓരോ തസ്തിക യ്ക്കും പ്രത്യേകം അപേക്ഷിക്കണം. പ്രായം: 40-60.
????കൊയ്ക
ആകെ 12 ഒഴിവ്. ഒരുവർഷത്തേ ക്കായിരിക്കും നിയമനം.യോഗ്യത: ബ്രാഹ്മണരായ പുരുഷൻമാരും ക്ഷേത്രാചാരാനുഷ്ഠാ നങ്ങളിൽ അറിവും വിശ്വാസവു മുള്ളവരായിരിക്കണം. മലയാളം എ ഴുതാനും വായിക്കാനും അറിയണം. മികച്ച ശാരീരികക്ഷ മതയും കാഴ്ചശക്തിയും ഉണ്ടായിരി ക്കണം. അംഗവൈകല്യം അയോ ഗ്യതയാണ്. നിലവിലെ കോയ്കമാരുടെ അപേക്ഷ പരിഗണിക്കില്ല.പ്രായം: 40-45.
അപേക്ഷ: ദേവസ്വം ഓഫീസിൽനിന്ന് ഓഗസ്റ്റ് അഞ്ചാം തീയതിവരെ (3 pm) അപേക്ഷാ ഫോം 100 രൂപ നിരക്കിൽ ലഭിക്കും. സെക്യൂരിറ്റി ഓഫീസർമാരുടെ ഒഴിവിലേക്ക് പട്ടികജാതി/ പട്ടി കവർഗ വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും. യോഗ്യത, പ്രായം, ജാതി, മുൻപരിചയം എന്നിവ തെളിയി ക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവാ യൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ സമർപ്പിക്ക ണം. അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).
????മേൽശാന്തി
ഗുരുവായൂർ ക്ഷേത്രത്തിൽ ആറുമാസത്തേക്കുള്ള മേൽശാന്തി നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവര ങ്ങൾക്ക് ദേവസ്വം ഓഫീസുമാ യി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm). ഫോൺ: 0487- 2556335.
Advertisements
Advertisements