നെഹ്‌റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് പതിനായിരത്തി ഒന്ന് രൂപ സമ്മാനം നേടാം
നെഹ്‌റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം.
ആലപ്പുഴ: ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷന്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന പി.ടി. ചെറിയാന്‍ സ്മാരക കാഷ് അവാര്‍ഡ് (പതിനായിരത്തി ഒന്ന് രൂപ) സമ്മാനമായി ലഭിക്കും.
ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എ4 സൈസിലുള്ള വെള്ള കടലാസില്‍ എഴുതി തപാലിലാണ് അയക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ ലഭിക്കുന്നവ പരിഗണിക്കില്ല. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും.
അയക്കുന്ന കവറിനു മുകളില്‍ നെഹ്‌റു ട്രോഫി പ്രവചനമത്സരം- 2023 എന്നെഴുതണം. ഓഗസ്റ്റ് 10 വരെ ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക.
അപേഷിക്കേണ്ട വിലാസം.
വിലാസം: കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001. ഫോണ്‍: 0477-2251349.