തിരഞ്ഞെടുപ്പുകള്‍ ഇനി എഐ നിയന്ത്രിക്കും: ഉൽക്കണ്ഠ പങ്കുവെച്ച് ചാറ്റ് ജിപിടി സിഇഒ; വിശദാംശങ്ങൾ വായിക്കാം.

Advertisements
Advertisements

ഇപ്പോള്‍ ലോകം ഭരിക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ). ഒരുപാട് ആവിശ്യങ്ങള്‍ക്ക് നമ്മള്‍ എഐയുടെ സഹായം സ്വീകരിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ അറിയാത്ത ധാരാളം ദോഷ വശങ്ങളും എഐയ്ക്ക് ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഈ ദോഷവശങ്ങള്‍ തന്നെയാണ് എഐ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നവരെയും ഭയപ്പെടുത്തുന്നത്.

Advertisements

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാൻ ഭാവിയിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച്‌ ഓര്‍ത്ത് ഭയപ്പെടുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കാരണം ഇനി വരാവനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ വരെ എഐ സ്വാധിനിച്ചേക്കാം എന്നാണ് ഇദ്ദേഹം കരുതുന്നത്. ആള്‍ട്ട്മാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇയാള്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

എഐ ഉപയോഗിച്ച്‌ പൊതുവിതകാരം ഉണര്‍ത്തി വ്യക്തികള്‍ അതിന്റെ ലാഭം ഉണ്ടാക്കുമോ എന്നാണ് ഇദ്ദേഹം ഭയപ്പെടുന്നത്. ഒരു ശക്തമായ വികാരം ഉണ്ടാക്കിയെടുക്കാൻ എഐകള്‍ക്ക് സാധിക്കുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. നേരത്തെ ചാറ്റ്ജിപിറ്റി പുറത്തിറക്കുന്ന സമയത്തും ആള്‍ട്ട്മാൻ ചെയ്ത ട്വീറ്റ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ ആയിരുന്നു ഈ ട്വീറ്റ് ഇദ്ദേഹം പുറത്തുവിട്ടത്. അന്ന് ആശങ്ക പ്രകടിപ്പിച്ചെങ്കിലും സജീവമായ ഒരു നിലപാട് വളര്‍ത്തിയെടുക്കുന്നതിനുള്ള അവബോധം വളര്‍ത്തിയെടുക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisements

“ഒരു സമ്ബൂര്‍ണ്ണ പരിഹാരമല്ലെങ്കിലും, അതിനെക്കുറിച്ച്‌ അവബോധം വളര്‍ത്തുന്നത് നല്ലതാണ്. ആശയങ്ങള്‍ കേള്‍ക്കാൻ ഞങ്ങള്‍ക്ക് ജിജ്ഞാസയുണ്ട്, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഉടൻ ചില പരിപാടികള്‍ ഉണ്ടാകും,” എന്നായിരുന്നു അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. എഐയ്ക്ക് ധാരാളം ഗുണങ്ങളും ദോഷവശങ്ങളും ഉണ്ടാകും. ഇതിലെ ദോഷവശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാൻ സാധിക്കില്ല. ബോധവല്‍ക്കരണത്തിലൂടെ അപകടസാധ്യതകള്‍ കുറക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും ഈ പരിഹാരമാര്‍ഗങ്ങള്‍ തന്നെയാണ് സാം ആള്‍ട്ട്മാൻ നിര്‍ദേശിക്കുന്നത്. വേണ്ട ബോധവത്ക്കരങ്ങള്‍ ജനങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്‍കേണ്ടതുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഇതിലൂടെ അപകട സാധ്യത കുറക്കാൻ സാധിക്കുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള തന്റെ ആകാംക്ഷയും ആള്‍ട്ട്മാന്റെ ട്വീറ്റ് സൂചിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും ഇദ്ദേഹം പറയുന്നു.

അതേ സമയം സൈബര്‍ ക്രിമിനലുകളെ സഹായിക്കുന്ന തരത്തില്‍ ഫ്രോഡ് ജിപിറ്റി എന്ന പേരില്‍ പുതിയ എഐ ആപ്പ് രംഗത്തിറങ്ങിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പ്രധാനാമായും ഡാര്‍ക്ക് വെബ് മാര്‍ക്കറ്റുകളിലും ടെലിഗ്രാം ചാനലുകളിലും ആണ് ഇവ ലഭ്യമാകുന്നത്. ക്രാക്കിംഗ് ടൂളുകള്‍ നിര്‍മ്മിക്കുക, ഫിഷിംഗ് ഇമെയിലുകള്‍, മാള്‍വെയറുകള്‍‌ നിര്‍മ്മിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എഐ ബോട്ടാണ് ഇവ.നിലവിലെ നിയമകള്‍ എല്ലാം ലംഘിച്ചുകൊണ്ടാണ് ഈ ബോട്ട് പ്രവര്‍ത്തിക്കുന്നത് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാതൊരു വിധത്തിലുള്ള സെൻസിറ്റിവ് ലിമിറ്റേഷനും ഫ്രോഡ് ജിപിറ്റി പാലിക്കുന്നില്ല.

‘അതിരുകള്‍ ഇല്ലാതെ ചാറ്റ് ജിപിടി പോലുള്ള സേവനമാണ് നിങ്ങള്‍ നോക്കുന്നത് എങ്കില്‍ FraudGPT നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ വ്യതിഗതമായ എന്ത് ആവിശ്യത്തിനും ഈ ടൂള്‍ ഉപയോഗിക്കാം’ എന്നാണ് ഈ ടൂളിന് കൂടെ ചേര്‍ത്തിരിക്കുന്ന വാചകം.പ്രതിമാസം 200 ഡോളറാണ് ഈ ആപ്പിന്റെ സബ്‌സ്‌ക്രിപ്‌ഷന് ആവിശ്യമായി വരുന്നത്. ഒരു വര്‍ഷത്തേക്ക് 1000 ഡോളര്‍ മുതല്‍ 1200 ഡോളര്‍ വരെയും ഇവര്‍ ഈടാക്കുന്നു. കമ്മ്യൂണിറ്റിയെയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയെയും എന്നെന്നേക്കുമായി മാറ്റുമെന്ന് ഉറപ്പുള്ള’ ഒരു അത്യാധുനിക ഉപകരണമായാണ് ഡാര്‍ക്ക് വെബില്‍ FraudGPT അറിയപ്പെടുന്നത്.

മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈകടത്തി ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ ഇത് സഹായിക്കുന്നു.സ്കാമര്‍മാര്‍ക്ക് വലിയ അവസരം ഒരുക്കുന്ന ഒരു ടൂള്‍ ആയിരിക്കും FraudGPT. എന്നാല്‍ ഇത് വെറും തുടക്കം മാത്രമാണെന്നും ഇതിലും അപകടം പിടിച്ച പല സാങ്കേതിക വിദ്യകളും എഐയുടെ സഹായത്താല്‍ പുറത്തിറങ്ങാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം ആപ്പുകിളിലൂടെ കുറ്റവാളികള്‍ക്ക് ചെയ്യാൻ ചെയ്യുന്നതില്‍ പരുധി ഇല്ലാതെ ആയിരുക്കുന്നു എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!