ട്രെൻഡ് മാറ്റിപ്പിടിക്കാം; ഒരു രൂപ പോലും മുടക്കാതെ ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാം

Advertisements
Advertisements

ഇന്ത്യയിൽ പരമ്പരാഗത ഇലക്‌ട്രിക് സ്‌കൂട്ടറുകളെല്ലാം ട്രെൻഡിംഗാവുമ്പോൾ ചില മോഡലുകൾ കൺവെൻഷണൽ സ്റ്റൈൽ പൊളിച്ചെഴുതാനായി എത്താറുണ്ട്. ഗിയർബോക്‌സുമായി മാറ്റർ ഏറയും സ്പോർട്‌സ് ബൈക്കായി അൾട്രാവയലറ്റും എത്തിയതെല്ലാം ഇതിന് ഉദാഹരണമാണ്. നിലവിൽ ഓലയും ഏഥറും അരങ്ങുവാഴുന്ന രംഗത്ത് ഇ-ബൈക്ക്ഗോ കൂടി എത്തുകയാണ്. അതും വ്യത്യസ്‌തമായൊരു ഇലക്ട്രിക് വാഹനവുമായാണ് മോഡൽ എത്തുന്നത്

Advertisements

ഇലക്ട്രിക് ഇരുചക്ര വാഹന മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഇ-ബൈക്ക്ഗോ തങ്ങളുടെ മൂവി ഇ-സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇന്ത്യയിൽ ആരംഭിക്കാൻ തയാറെടുത്തു കഴിഞ്ഞു. സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ ടൊറോട്ടിന്റെ ഇലക്ട്രിക് വാഹനങ്ങളുടെ മുവി ബ്രാൻഡ് ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള ഉൽപ്പന്ന ലൈസൻസ് അവകാശം 2021-ലാണ് സ്വന്തമാക്കുന്നത്. കൺവെൻഷണൽ സ്റ്റൈൽ പൊളിച്ചെഴുതുന്ന മോഡലിനായുള്ള ബുക്കിംഗ് 2023 ഒക്‌ടോബർ മുതൽ ഔദ്യോഗികമായി ആരംഭിക്കും.

ഇ-ബൈക്ക്ഗോ മുവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു പൈസ പോലും മുടക്കില്ലാതെ ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാമെന്നതാണ് പ്രത്യേകത. ഇതിനായി ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് മുവി പ്രീ-ബുക്ക് ചെയ്യാം. ഇപ്പോൾ നാലാം തലമുറ ആവർത്തനത്തിലെത്തുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മോഡലാണ്.

സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഇബൈക്ക്ഗോയുടെ വരാനിരിക്കുന്ന മുവി സിറ്റി ഇലക്ട്രിക് സ്കൂട്ടറിന് ട്യൂബുലാർ സ്റ്റീൽ ഫ്രെയിമാണുള്ളത്. ഇതിന്റെ മുൻ സസ്‌പെൻഷനിൽ ഒരു ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോർക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പിന്നിലെ സസ്പെൻഷനിൽ ഒരു സൈഡ് മോണോഷോക്ക് സംവിധാനവും വാഗ്‌ദാനം ചെയ്യുന്നു. അത് അധിക സുഖത്തിനായി പ്രീലോഡ് അഡ്ജസ്റ്റ്മെന്റുമുണ്ട്.

Advertisements

ബ്രേക്കിംഗിനായി മുന്നിൽ 220 mm പിന്നിൽ 190 mm ബ്രേക്കുകളും ഉൾക്കൊള്ളുന്ന ഒരു ഹൈഡ്രോളിക് കോംബി ബ്രേക്ക് സിസ്റ്റം (CBS) ആണ് ഇബൈക്ക്ഗോ മുവി ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്. 4.1 CV (3 kW) അല്ലെങ്കിൽ 35 Nm torque നൽകുന്ന ടോററ്റ് ബ്രഷ്‌ലെസ് 48V മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഒപ്പം മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയും മോഡലിനുണ്ട്.

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഇലക്ട്രിക് സ്കൂട്ടർ 48V (54.6V പരമാവധി വോൾട്ടേജ്) 5A ഡബിൾ ടോററ്റ് ബാറ്ററി ചാർജറുമായാവും ഇന്ത്യൻ വിപണിയിൽ എത്തുക. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 7 മണിക്കൂർ സമയം എടുക്കുമെന്നാണ് കരുതുന്നുത്. കൂടാതെ ഉപയോക്താക്കൾക്ക് 48V (54.6V പരമാവധി വോൾട്ടേജ്) 10A ഇരട്ട ടൊറോട്ട് ബാറ്ററി ചാർജറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.

ഇത് ചാർജിംഗ് സമയം 4 മണിക്കൂറായി കുറയ്ക്കുന്നു. മുവിയുടെ ബാറ്ററി നീക്കം ചെയ്യാവുന്ന 2x48V/35.2Ah ലിഥിയം അയൺ യൂണിറ്റായതിനാൽ തന്നെ ഇത് കൂടുതൽ പ്രായോഗികമാക്കുന്നുണ്ട്. ഇക്കോ മോഡിൽ ഏകദേശം 85 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനാവും. മുവി ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ നിർമിച്ച് ആഭ്യന്തര തലത്തിലും അതോടൊപ്പം മറ്റ് വിദേശ വിപണികളിലും വിൽക്കാനാണ് ഇബൈക്ക്ഗോയുടെ തീരുമാനം.

മികച്ച നിർമാണ നിലവാരവും അതിനൊത്ത സവിശേഷതകളുള്ള ഒരു IoT, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്തമാക്കിയ ഇലക്ട്രിക് സ്കൂട്ടറാണ് മുവി എന്നതും ശ്രദ്ധനേടാൻ സഹായകരമായേക്കും. മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ IOS, ആൻഡ്രോയിഡ് ആപ്പ് വഴി കസ്റ്റമൈസ് ചെയ്യാനാവുന്ന ഇന്റലിജന്റ് 4 ഇഞ്ച് വലിപ്പമുള്ള എൽസിഡി ഡിസ്‌പ്ലേയുമായാണ് ഇവി വരവിനൊരുങ്ങുന്നത്.

ഈ ഫീച്ചർ റൈഡർമാർക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് സ്കൂട്ടറിന്റെ ഇന്റർഫേസ് വ്യക്തിഗതമാക്കാൻ അനുവദിക്കുന്നു. ബാറ്ററിയടക്കം 95 കിലോഗ്രാമാണ് ഇ-സ്കൂട്ടറിന്റെ മൊത്തത്തിലുള്ള ഭാരം. കാര്യക്ഷമമായ ഡയഗ്‌നോസ്റ്റിക്‌സിനും ആശയവിനിമയത്തിനുമായി CAN-BUS, ബ്ലൂടൂത്ത്, OBD എന്നീ സൗകര്യങ്ങളുള്ള ടൊറോട്ട് ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റും മുവി ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഫീച്ചർ ചെയ്യുന്നത്.

സ്പെയിനിൽ നിന്നുള്ള ഒരു ഇലക്ട്രിക് മൊബിലിറ്റി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറാണ് മുവി. ഇ-ബൈക്കുകൾ ഉൾപ്പെടെ നിരവധി നൂതനമായ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നവരിൽ പ്രഗൽഭരാണിവർ. ഒരു ഫുൾ ഫെയ്‌സ് ഹെൽമെറ്റ് വരെ സൂക്ഷിക്കാൻ ഇടമുണ്ട് സീറ്റിനടിയിൽ. ശരിക്കും വിദേശത്ത് പരസ്യങ്ങൾക്കായി ഉപയോഗിക്കാനാണ് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!