ഭൂമിയെ ലക്ഷ്യം വച്ച് വീണ്ടും ചിന്നഗ്രഹങ്ങൾ വരുന്നതായി വിവരം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ അത്രയും വലുപ്പമുള്ള ഒരു ചിന്നഗ്രഹവും കൂടെ നാല് ചെറിയ ഗ്രഹങ്ങളുമായി ഭൂമിയെ ലക്ഷ്യം വച്ച് പാഞ്ഞെടുക്കുന്നത്. ഇവയുടെ അപകടസാധ്യത വിലയിരുത്തിയിട്ടില്ല. ചിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കാതെ ആകാശത്ത് വച്ച് തന്നെ ചാരമായി തീരുമെന്നാണ് വിലയിരുത്തൽ.
2023 പിഡി1 ആണ് അതിൽ ആദ്യത്തേത്തത്. ഇവ ഭൂമിയിലേക്ക് വേഗത്തിലാണ് വന്ന് കൊണ്ടിരിക്കുകയാണ്. ഒരു വിമാനത്തിന്റെ വലിപ്പമുണ്ട് ഇതിന്. 26962 കിലോമീറ്റർ വേഗത്തിലാണ് ഇവയുടെ വരവ്. ഭൂമിയുടെ 5.8 മില്യൺ കിലോമീറ്റർ ചുറ്റളവിലാണ് ഇവ എത്തുക. ഏറ്റവും ഒടുവിലായി എത്തുന്നത് അതായത് അഞ്ചാമതായി എത്തുന്നത് ആസ്ട്രോയിഡ് 1988 ഇജിയാണ്. ഇതൊരു ഭീമാകാരനാണ്. 1410 അടിക്കും 3149 അടിക്കും ഇടയിലാണ് ഇതിന്റെ വ്യാപ്തി. ഓഗസ്റ്റ് 23ന് ഇവ ഭൂമിക്ക് അടുത്തെത്തും. മണിക്കൂറിൽ 51309 കിലോമീറ്റർ വേഗത്തിലാണ് ഇവ ഭൂമിക്ക് നേരെ കുതിച്ച് വരുന്നത്. ഭൂമിയുടെ 6 മില്യൺ കിലോമീറ്റർ ചുറ്റളവിലൂടെയാണ് ഇവ കടന്നുപോവുക.
ആസ്ട്രോയിഡ് 2011 ക്യുജെ21 ആണ് ഭൂമിയെ തേടി വരുന്ന മറ്റൊരു ഭീമാകാരൻ. ഇതിന് 140 അടി വീതിയുണ്ട്. ഇവ ഭൂമിയിലേക്കുള്ള സഞ്ചാരം അതിവേഗത്തിൽ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 19ന് ഇത് ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. മണിക്കൂറിൽ 54,136 കിലോമീറ്റർ വേഗതയിലാണ് ഇവയുടെ സഞ്ചാരം. ഇവ ഭൂമിയുടെ 4.9 മില്യൺ കിലോമീറ്റർ ചുറ്റളവിലാണ് കടന്നുപോവുക എന്നതിനാൽ കാര്യമായ അപകടഭീഷണി ഉയർത്തുന്നില്ല.
ആസ്ട്രോയിഡ് 2023 പിഎം1 ആണ് അടുത്തതായി വരാനുള്ള ഛിന്നഗ്രഹം. ഓഗസ്റ്റ് 21നാണ് ഇവ ഭൂമിയുടെ ചുറ്റളവിലെത്തുക. ഇതും ഭീമാകാരനാണ്. 220 അടി വീതിയുണ്ട് ഈ ഛിന്നഗ്രഹത്തിന്. നാസ നൽകുന്ന വിവരങ്ങൾ പ്രകാരം ഭൂമിയുടെ 3.1 മില്യൺ കിലോമീറ്റർ ചുറ്റളവിലാണ് ഇവ എത്തുക. മണിക്കൂറിൽ 66861 കിലോമീറ്റർ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്.
ആസ്ട്രോയിഡ് 2023 പിഎമ്മാണ് ഈ മാസം ഭൂമിയെ തേടിവരുന്ന നാലാമത്തെ ഛിന്നഗ്രഹം. ഓഗസ്റ്റ് 22നാണ് ഇവ ഭൂമിയെ തേടിയെത്തുക. 154 അടിക്കും 328നും ഇടയിലാണ് ഇതിന്റെ വ്യാപ്തി. ഭൂമിയുടെ 3.6 കിലോമീറ്റർ ചുറ്റളവിലാണ് ഇവ എത്തുക. മണിക്കൂറിൽ 25082 കിലോമീറ്റർ വേഗതയിലാണ് ഇവയുടെ സഞ്ചാരം.