ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാര്‍, മികച്ച നടന്‍ അല്ലു അര്‍ജുന്‍

Advertisements
Advertisements

റുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടുത്തു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി.

Advertisements

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാന്‍’ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പുരസ്‌കാരം. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി.

മികച്ച സംവിധായകന്‍ നിഖില്‍ മഹാജന്‍. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നല്‍കുക. 24 ഭാഷകളില്‍ നിന്നായി 280 സിനിമകളാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തിയത്.

Advertisements

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 11 അവാര്‍ഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നടന്‍ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപര്‍ണയുടെ പുരസ്‌കാര നേട്ടം. മികച്ച സംവിധായകനുള്ള അവാര്‍ഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.

 

മികച്ച ഗായിക- ശ്രേയ ഘോഷാല്‍

മികച്ച ഗായകന്‍- കാലഭൈരവ

മികച്ച സഹനടി- പല്ലവി ജോഷി

മികച്ച സഹനടന്‍- പങ്കജ് ത്രിപാഠി

മികച്ച നടി- ആലിയ ഭട്ട്, കൃതി സനോണ്‍

മികച്ച നടന്‍- അല്ലു അര്‍ജുന്‍

മികച്ച സംവിധായകന്‍- നിഖില്‍ മഹാജന്‍

മികച്ച കുട്ടികളുടെ ചിത്രം- ഗാന്ധി ആന്‍ഡ് കമ്പനി

മികച്ച എന്‍വിയോണ്‍മെന്റ് കോണ്‍വര്‍സേഷന്‍/ പ്രിസര്‍വേഷന്‍ സിനിമ- ആവാസവ്യൂഹം

ഇന്ദിരഗാന്ധി അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടര്‍- മേപ്പടിയാന്‍ (സംവിധാനം: വിഷ്ണു മോഹന്‍)

മികച്ച ചിത്രം- റോക്കട്രി

മികച്ച തിരക്കഥ (ഒറിജിനല്‍): ഷാഹി കബീര്‍ (നായാട്ട്)

മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബന്‍സാലി

മികച്ച ആക്ഷന്‍ കൊറിയോഗ്രഫി: ആര്‍ആര്‍ആര്‍

മികച്ച സ്‌പെഷല്‍ എഫക്ട്‌സ്: ആര്‍ആര്‍ആര്‍

മികച്ച സംഗീതം: പുഷ്പ

മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)

മികച്ച മിഷിങ് സിനിമ- ബൂംബ റൈഡ്

മികച്ച ആസാമീസ് സിനിമ- ആനുര്‍

മികച്ച ബംഗാളി സിനിമ- കാല്‍കോക്കോ

മികച്ച ഹിന്ദി സിനിമ- സര്‍ദാര്‍ ഉദം

മികച്ച ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ

മികച്ച കന്നട സിനിമ- 777 ചാര്‍ളി

മികച്ച തമിഴ് സിനിമ- കഡൗസി വിവസായി

ന്മ മികച്ച തെലുങ്ക് സിനിമ- ഉപ്പേന

മികച്ച ആക്ഷന്‍ ഡയറക്ഷന്‍ സിനിമ-

മികച്ച നൃത്തസംവിധാനം- ആര്‍ആര്‍ആര്‍

മികച്ച സ്‌പെഷല്‍ എഫക്ട്‌സ്- ആര്‍ആര്‍ആര്‍

മികച്ച സംഗീതസംവിധാനം- ദേവി ശ്രീ പ്രസാദ് (പുഷ്പ)

മികച്ച പശ്ചാത്തല സംഗീതം- എം.എം..കീരവാണി

കോസ്റ്റ്യൂം ഡിസൈനര്‍- വീര കപൂര്‍ ഈ

മികച്ച ഗാനരചയിതാവ്- ചന്ദ്രബോസ്

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ മത്സരിച്ചത്

നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ ചുവടെ:

മികച്ച ആനിമേഷന്‍ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

മികച്ച വോയ്‌സ് ഓവര്‍: ആര്‍ട്ടിസ്റ്റ് കുലാഡ കുമാര്‍

മികച്ച സംഗീതം: ഇഷാന്‍ ദേവച്ച

മികച്ച പ്രൊഡക്ഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശര്‍മ

മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാല്‍ ടീ)

മികച്ച സംവിധാനം: ബാകുല്‍ മാത്യാനി

മികച്ച ചിത്രം: ചാന്ദ് സാന്‍സേ

മികച്ച ഹ്രസ്വചിത്രം (ഫിക്ഷന്‍): ദാല്‍ ബാത്

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!