മുംബൈ നഗരത്തിന്റെ മുഖമുദ്രയായിരുന്നു ഡബിൾ ഡെക്കർ ബസുകൾ ഓർമ്മയാകുന്നു. നഗരത്തിൽ സർവീസ് നടതത്തിയിരുന്ന പഴയ ഡബിൾ ഡെക്കർ ബസുകൾ സെപ്റ്റംബർ 15-ഓടെ സർവീസ് അവസാനിപ്പിക്കും. ഇലക്ട്രിക് എ.സി ബസുകൾ നിരത്തിൽ ഇടം പിടിച്ചതോടെയാണ് പഴയ ബസുകൾ കളം വിടുന്നത്.ഇതോടൊപ്പം ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി സർവീസ് നടത്തിയിരുന്ന മുകൾഭാഗം തുറന്ന ഡബിൾ ഡെക്കറുകളും സർവീസ് അവസാനിപ്പിക്കും. വിനോദസഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലും ഇലക്ട്രിക് ബസുകളാകും സർവീസ് നടത്തുക.
1937 മുതലാണ് നഗരത്തിൽ ഡബിൾ ഡെക്കർ ബസുകൾ സർവീസ് ആരംഭിച്ചത്. മുൻപ് 242 ബസുകൾ സർവീസ് നടത്തിയിരുന്നു.എന്നാൽ 2020-ൽ കേവലം 72 ബസുകൾ മാത്രമായി മുംബൈയിൽ സർവീസ് നടത്തിയിരുന്നത്. പിന്നീട് ഇത് അഞ്ചിലേക്ക് ചുരുങ്ങുകയായിരുന്നു. സെപ്റ്റംബർ 15-ഓടെ പതിറ്റാണ്ടുകൾ അടക്കി വാണിരുന്ന ഡബിൾ ഡെക്കർ ഓർമ്മയാകും.