ആത്മഹത്യ വര്‍ധിക്കുന്നു; യുകെയില്‍ പാരാസെറ്റമോള്‍ ഗുളികകളുടെ വില്‍പ്പനയില്‍ നിയന്ത്രണം

Advertisements
Advertisements

ബ്രിട്ടണില്‍ പാരാസെറ്റമോള്‍ ഗുളികകളുടെ വിതരണം നിയന്ത്രിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഇത്തരം ഗുളികകള്‍ വ്യാപകമായി വില്‍ക്കുന്നത് ആത്മഹത്യകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

Advertisements

രാജ്യത്ത് ആത്മഹത്യകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ 2018 മുതല്‍ ഫലപ്രദമല്ലെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ കാലയളവില്‍ ആത്മഹത്യ വര്‍ധിച്ചിരിക്കുന്നത്. ഗുളികകളുടെ വില്‍പ്പനയിലുള്ള നിയന്ത്രണമനുസരിച്ച്, ഒരാള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാന്‍ അനുമതിയുള്ള പാരാസെറ്റമോള്‍ അല്ലെങ്കില്‍ സമാന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഗുളികകളുടെ അളവ് രണ്ടുപായ്ക്കറ്റാണ്. 500 ഗ്രാം വീതമുള്ള 16 ഗുളികകളുടെ സെറ്റാണിത്.

ഇതോടൊപ്പം മെഡിസിന്‍സ് ആന്റ് ഹെല്‍ത് കെയര്‍ റെഗുലേറ്ററി ഏജന്‍സി(MHRA) യോട് പാരാസെറ്റമോള്‍ വില്‍പ്പനയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രണ്ടര വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതിജ്ഞ. 2018ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും പാരാസെറ്റമോള്‍ പോലെയുള്ള മരുന്നുകള്‍ കഴിച്ചാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!