കലാവസ്ഥ നിരീക്ഷണ ഏജന്‍സിയുടെ സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനില്‍ ഭരണകൂടം ജാഗ്രത ശക്തമാക്കി.ടോക്കിയോയുടെ തെക്ക് രണ്ട് ദ്വീപുകള്‍ക്ക് പുറമെ പസഫിക് സമുദ്രത്തിലെ കൂടുതല്‍ തീരപ്രദേശങ്ങളിലുമാണ് മുന്നറിയിപ്പ്. ഇസു ദ്വീപുകളിലും
വകയാമ പ്രിഫെക്ചറിന്റെ ഭാഗങ്ങളിലുമാണ് ഭൂകമ്പമുണ്ടായതെന്നാണ് സൂചന.
തിങ്കളാഴ്ച പുലര്‍ച്ചെ 5.25 ന്, ഇസു ദ്വീപുകള്‍ക്ക് സമീപവും രണ്ട് മണിക്കൂറിന് ശേഷം, രാജ്യത്തിന്റെ വടക്കന്‍ വകയാമ പ്രിഫെക്ചറില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്ന് ജെഎംഎ (ജപ്പാന്‍ മെറ്റേറോളജിക്കല്‍ ഏജന്‍സി) അറിയിച്ചു.
അമാമി ദ്വീപുകള്‍ തൊട്ട് ടോക്കിയോയ്‌ക്ക് അടുത്തുള്ള ചിബ പ്രിഫെക്ചറിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ മുന്നറിയിപ്പിയുണ്ട്. ഇവിടുന്നുള്ള താമസക്കാരോട് മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് താമസം ഒഴിയാന്‍ പറഞ്ഞിട്ടിട്ടുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില ദ്വീപ് പ്രദേശങ്ങളില്‍ സുനാമി ഇതിനകം എത്തിയിരുന്നു, ഇത് 60 സെന്റീമീറ്റര്‍ (24 ഇഞ്ച്) വരെ ഉയര്‍ന്ന തിരമാലകള്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.