ഷെയ്ന്‍ നിഗം നായകനായെത്തുന്ന കുർബ്ബാനി; പുതിയ ഗാനം എത്തി

Advertisements
Advertisements

ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന കുർബ്ബാനി – എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല’ എന്ന മധുര മനോഹരമായ ഗാനമാണ് ലിറിക്കൽ വീഡിയോയിലൂടെ പുറത്ത് എത്തിയിരിക്കുന്നത്.

Advertisements

നവാഗതനായ ജിയോവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. എം.ജയചന്ദ്രൻ ഈണമിട്ട് വിനീത് ശ്രീനിവാസനും ശ്രുതിശിവദാസും ആലപിച്ച ഈ ഗാനം നമ്മളെ കുറച്ചു പഴയകാലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഗൃഹാതുരത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഇമ്പമാർന്ന ഈ ഗാനം എത്രകേട്ടാലും മതിവരാത്തതാണ്. ഒരു പക്ഷെ മലയാളി മനസ്സിൽ വർഷങ്ങളോളമായി പാടിപ്പതിഞ്ഞ അല്ലിയാമ്പൽ കടവുപോലെയൊക്കെ കാലം കാത്തു വക്കാവുന്ന ഒരു ഗാനമായി മാറാൻ സാധ്യതയുള്ളതാണ്. അത്തരത്തിലൊരു ഈണമാണ് ജയചന്ദ്രൻ ചിട്ടപ്പെടുത്തിയിരിക്കുന്നതും. വരികളും അത്രയും ലളിതമായി കൈതപ്രം ഒരുക്കിയിരിക്കുന്നു.

രണ്ടുപേരുടെ ബാല്യത്തിലെ ഓർമ്മകളിലൂടെയാണ് ഗാനമാരംഭിക്കുന്നത്. അത് പിന്നീട് ഷെയ്ൻ നിഗത്തിലേക്കും, ആർഷാ ചാന്ദ്നി ബൈജുവിലേക്കും എത്തപ്പെട്ടന്നു. അതിനിടയിലൂടെ ചാരുഹാസനും, സതി പ്രേംജിയും സ്കീനിൽ എത്തുന്നുണ്ട്. മറ്റൊരു തലമുറയുടെ വക്താക്കളാണെന്ന് അതു വ്യക്തം. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് ഈ ലിറിക്കൽ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.

Advertisements

യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിതം പ്രേഷകർക്കുമുന്നിലെത്തുന്നത്. സൗബിൻ ഷാഹിർ, ജോയ് മാത്യു ഹരിശീ അശോകൻ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ, ജയിംസ് ഏല്യാ, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യു, നന്ദിനി എന്നിവരും പ്രധാന താരങ്ങളാണ്. മനു മഞ്ജിത്തും ഇതിലെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അഫ്സൽ യൂസഫ്, മുജീബ് മജീദ്, റോബിൻ ഏബ്രഹാം, എന്നിവരും ഇതിലെ സംഗീത സംവിധായകരാണ്. ഛായാഗ്രഹണം – സുനോജ് വേലായുധൻ – എഡിറ്റിംഗ് – ജോൺ കുട്ടി. പ്രൊജക്‌റ്റ്ഡിസൈനർ – സഞ്ജു ജെ. പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി.

വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വാഴൂർ ജോസ് പിആര്‍ഒ.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!