ജനപ്രിയ മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ ധാരാളം സാധ്യതകളുണ്ട്. എന്നാല്‍ അവ ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളുമായി വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് പോലീസ്. ടൂ സ്റ്റെപ്പ് വേരിഫിക്കേഷന് പിന്, ആക്ടിവേഷന് ഒടിപി എന്നിവ ആരോടും പങ്കുവയ്ക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ടൂ സ്റ്റെപ്പ് വേരിഫിക്കേഷന് ഉപയോഗിച്ച് എല്ലാ സോഷ്യല്‍മീഡിയ അക്കൗണ്ടും സുരക്ഷിതമാക്കാമെന്നാണ് പൊലീസ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
‘വാട്സ്ആപ്പ് തുറക്കുമ്പോള്‍ വലത് വശത്ത് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന മെനുവില്‍ നിന്ന് സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്യുക. ശേഷം അക്കൗണ്ട് സെലക്ട് ചെയ്ത് ടൂ സ്റ്റെപ്പ് വേരിഫിക്കേഷന് സെലക്ട് ചെയ്യുക. തുടര്‍ന്ന് എനബിള്‍ ക്ലിക്ക് ചെയ്യുക. പിന്നാലെ പിന് ടൈപ്പ് ചെയ്യുക, പിന് കണ്‍ഫേം ചെയ്യുക. ഇമെയില്‍ ഐഡി ടൈപ്പ് ചെയ്യക. ഇതോടെ ടൂ സ്റ്റെപ്പ് വേരിഫിക്കേഷന് പൂര്‍ണമാകും.’-പൊലീസ് അറിയിച്ചു.