അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്സ് എന്നിവ ഈ രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്. പുതിയ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയില്‍ കൂടുതല്‍ നിയന്ത്രണം കൈവരുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
പണം നല്‍കാന്‍ തയ്യാറുള്ള ഫോളോവര്‍മാരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കുകയും അവര്‍ക്ക് എക്സ്ലൂസീവ് ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും. ഡയറക്ട് മെസേജ് ഫീച്ചറില്‍ സന്ദേശങ്ങള്‍ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാം പരീക്ഷിച്ചുവരികയാണ്.
പുതിയ അപ്ഡേറ്റ് ചെക്ക് ചെയ്യാനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള ‘ഓഡിയന്‍സ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ’ തെരഞ്ഞെടുക്കാനും കഴിയും. കൂടാതെ പുതിയ ഫീച്ചര്‍ വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ സഹായകമായേക്കാമെന്നാണ് നിഗമനം