ജോലി നഷ്ടപ്പെടുന്ന യുഎഇ നിവാസികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് സ്‌കീം. ജോലി നഷ്ടപ്പെട്ടാല്‍ പ്രതിമാസ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍വോള?ന്ററി ലോസ് ഓഫ് എംപ്ലോയിമെ?ന്റ് (ഐഎല്‍ഒഇ) ഇന്‍ഷുറന്‍സ് സ്‌കീം തയ്യാറാക്കി യുഎഇ. 2023 ല്‍ ഇന്‍ഷുറന്‍സ് സ്‌കീം അവതരിപ്പിച്ചപ്പോള്‍ അതില്‍ ചേര്‍ന്നവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. യുഎഇ നിവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പ്രതിമാസ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ദുബായ് ഇന്‍ഷുറന്‍സിലെ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ ഡാന കന്‍സൗ വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് ലഭ്യമാകണമെങ്കില്‍ ഇന്‍ഷുറന്‍സ് സ്‌കീം ഉടന്‍ പുതുക്കണം. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാകാതിരിക്കാനും സ്‌കീം പുതുക്കണം. പോളിസികള്‍ പുതുക്കാനായില്ലെങ്കില്‍ 400 ദിര്‍ഹം പിഴയുമുണ്ടാകും. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് വ്യവസ്ഥകളുമുണ്ട്. ക്ലെയിം ചെയ്യുന്നയാള്‍ ഐഎല്‍ഒഇ സ്‌കീമില്‍ ചേര്‍ന്നിട്ട് കുറഞ്ഞത് 12 മാസമെങ്കിലുമാകണം. 2023 ജനുവരിയില്‍ സ്‌കീമില്‍ ചേര്‍ന്ന ആളുകള്‍ ഇപ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്.
നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി ഐഎല്‍ഒഇ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ക്ലെയിം സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്ത് എമിറേറ്റ്‌സ് ഐഡിയും യുഎഇ ഫോണ്‍ നമ്പറും നല്‍കി ക്ലെയിം സമര്‍പ്പിക്കാവുന്നതാണ്. ജോലി നഷ്ടപ്പെട്ട തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ക്ലെയിം സമര്‍പ്പിക്കാം. ക്ലെയിം സമര്‍പ്പിക്കുന്നവര്‍ ജോലി രാജിവെച്ചിട്ടില്ലായെന്നും അച്ചടക്ക നടപടികള്‍ കാരണം ജോലി നഷ്ട്ടപ്പെട്ടതല്ലായെന്നും തെളിയിക്കണം. പുതിയ ജോലി ലഭിക്കുകയോ രാജ്യത്തുനിന്ന് പോവുകയോ ചെയ്താല്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതല്ല. ക്ലെയിം സമര്‍പ്പിക്കുന്നയാള്‍ ജോലി നഷ്ടപ്പെട്ട തീയതിയും കാരണവും വ്യക്തമാക്കുന്ന രേഖ സമര്‍പ്പിക്കണം.