ഗൂഗിളിൽ ‘Solar Eclipse’ എന്നു സേർച്ച് ചെയ്യൂ, ഒരു അദ്ഭുതം കാണാം

Advertisements
Advertisements

സൂര്യഗ്രഹണം പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിക്കുകയാണ് ഗൂഗിൾ. ഇപ്പോൾ ഗൂഗിളിന്റെ സേർച്ച് ബാറില്‍ സോളാർ എക്ലിപ്സ് എന്നു സെർച്ച് ചെയ്യുന്നവർക്ക് സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. സൂര്യഗ്രഹണ ദൃശ്യം കണ്ടതിനുശേഷം മാത്രമേ സേർച്ച് റിസൽട്ടിലേക്കു പോകാൻ കഴിയൂ.



ഏപ്രില്‍ 8ന് നടക്കാന്‍ പോകുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന അപൂർവ സംഭവമാണ്. ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനേ ആകില്ല എന്നതാണ് ഈ സൂര്യഗ്രഹണത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. അമേരിക്ക, മെക്‌സിക്കോ, ക്യാനഡ തുടങ്ങിയ നോര്‍ത് അമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും പൂര്‍ണ്ണമായി ശരിയല്ല.



അമേരിക്കയില്‍ ടെക്‌സസ് മുതല്‍ മെയ്ന്‍ (Maine) സ്റ്റേറ്റ് വരെയുള്ള ഇടങ്ങളില്‍ വസിക്കുന്നവര്‍ക്ക് പൂര്‍ണ്ണ സൂര്യഗ്രഹണം തന്നെ ആയിരിക്കും ദര്‍ശിക്കാനാകുക. അമേരിക്കയിലെ മറ്റിടങ്ങള്‍, ചില കരിബിയന്‍ രാജ്യങ്ങള്‍, കൊളംബിയ, വെനിസ്വേല, സ്‌പെയ്ന്‍, ബ്രിട്ടൻ, പോര്‍ച്ചുഗല്‍, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദര്‍ശിക്കാം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!