കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പഴുത്ത ചക്കയ്ക്കും ആരാധകർ ഏറെയാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്രുചി മാത്രമല്ല ചക്കയെ ഇത്രയും ഇഷ്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം അതിന്റെ ആരോഗ്യ ഗുണങ്ങളാണ്. ചക്കയിൽ പലതരം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നതായി എല്ലാവർക്കും അറിയാം. എന്നാൽ കണ്ണിന്റെ ആരോഗ്യത്തിന് ചക്ക ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അധികമാർക്കും അറിയില്ല.
കാഴ്ചശക്തി കൂട്ടാൻ ചക്ക കഴിച്ചാൽ മതി. കണ്ണിന് ചക്ക എത്രത്തോളം നല്ലതാണെന്ന് വിശദീകരിച്ചിരിക്കുകയാണ് പ്രശസ്ത ഡയറ്റീഷ്യൻ ശ്വേത ജെ പഞ്ചൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ശ്വേത ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
Advertisements
Advertisements
Advertisements
Advertisements
Advertisements