കൊടും ചൂടിന് കാരണമായ എൽ നിനോ പിൻവാങ്ങി; വരുന്നത് ലാ ലിനയും, ഐഒഡിയും ഒരുമിച്ച്: ഓഗസ്റ്റ് മാസം കേരളത്തെ കാത്തിരിക്കുന്നത് പ്രകൃതിദുരന്തം?

Advertisements
Advertisements

ആഗസ്റ്റ് മാസത്തോടെ പെരുമഴയ്‌ക്ക് കാരണമാവുന്ന ഇരട്ട പ്രഹരമാണ് കേരളത്തിലുണ്ടാവുകയെന്ന് കാലാവസ്ഥാ പ്രവചനം. മഴയ്‌ക്കു കാരണമാവുന്ന ‘ലാ നിന’ പ്രതിഭാസത്തിനൊപ്പം പോസിറ്റീവ് ഐ.ഒ.ഡി പ്രതിഭാസം കൂടി ആഗസ്റ്റ് മാസത്തില്‍ കേരളത്തെ ബാധിക്കുമെന്നാണ് സൂചന. ഇവ അതിതീവ്രമഴയും ചെറുമേഘവിസ്ഫോടനങ്ങളും സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

‘എല്‍ നിനോ’ പ്രതിഭാസം മൂലം അസാധാരണമായ ചൂടനുഭവപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. ഏപ്രിലോടെ ‘എല്‍ നിനോ’ പിന്‍വാങ്ങി. പകരം മഴയ്‌ക്ക് കാരണമാവുന്ന ‘ലാ നിന’ ആഗസ്റ്റില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെയാണ് പോസിറ്റീവ് ഐ.ഒ.ഡി (‘പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡെ പോള്‍’) യുടെ സൂചന.

2019ല്‍ ഐ.ഒ.ഡി മൂലം കവളപ്പാറയിലും പുത്തുമലയിലും 76 പേരുടെ മരണത്തിനിടയാക്കിയ ലഘുമേഘവിസ്ഫോടനമുണ്ടായിരുന്നു. ഇക്കുറി ലാ നിന, ഐ.ഒ.ഡി പ്രതിഭാസങ്ങള്‍ ഒരുമിച്ചാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ കാലത്ത് ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ പ്രവചനം.

ഇത്തരത്തിലുള്ള ഒരു പ്രതിഭാസം കേരളത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്താൻ പോകുന്നത്. മഴക്കാല പൂർവ്വ ശുചീകരണം നടക്കാത്തതിനാൽ അപ്രതീക്ഷിതമായ വേനൽ മഴയിൽ തന്നെ നാടും നഗരവും മുങ്ങുന്ന സ്ഥിതിയാണ്. കേവലം രണ്ട് ദിവസം പെയ്ത മഴകൊണ്ടു തന്നെ കൊച്ചിയും തൃശ്ശൂരും തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സർക്കാർ ഉണർന്ന പ്രവർത്തിച്ച പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കി ഇല്ലെങ്കിൽ കേരളത്തിന് താങ്ങാവുന്നതിലും വലിയ ദുരന്തമാകും വരാനിരിക്കുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!