ഒന്നുറപ്പിച്ചോളൂ, ഒരു നിഗൂഢത പുറത്തുവരാനുണ്ട്; ‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

Advertisements
Advertisements

ഷെയ്ന്‍ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാര്‍ട്‌സിന് ജിസിസി രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് നിര്‍മ്മാതാവ് സാന്ദ്രാ തോമസ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ആത്മാവും ഹൃദയവും സമര്‍പ്പിച്ച് ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. എന്നാല്‍ വളരെ ദുഖത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്‌സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്.

Advertisements

പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ തീയറ്ററില്‍ എത്തുന്ന ചിത്രം കാണാണമെന്നും സാന്ദ്ര പോസ്റ്റില്‍ പറയുന്നു. ചിത്രം ജൂണ്‍ 7ന് തിയറ്ററുകളില്‍ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി സിബിയായി ഷെയ്‌നും ശോശയായി മഹിമയും ആണ് എത്തുന്നത്. കൈലാസ് മേനോന്‍ ആണ് ഈ സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപില്‍ കപിലനും സന മൊയ്തുട്ടിയും ചേര്‍ന്നാണ്. ഗാനരചന വിനായക് ശശികുമാര്‍. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’. മലയാള സിനിമയില്‍ നിര്‍മ്മാണം, അഭിനയം എന്നീ മേഖലകളില്‍ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും’ ലിറ്റില്‍ ഹാര്‍ട്‌സ്’ ശ്രദ്ധേയമാണ്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവില്‍ പ്രേക്ഷക പ്രശംസ നേടിയ, അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ മെമ്പര്‍ അശോകന്‍ ആണ് ഇവരുടെ ആദ്യ ചിത്രം. ബാബുരാജ്, ഷമ്മി തിലകന്‍, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, ജോണ്‍ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലിറ്റില്‍ ഹാര്‍ട്‌സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍. ബിജു മേനോന്‍ റോഷന്‍ മാത്യു ചിത്രം ഒരു തെക്കന്‍ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!