വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? എന്താണത്?

Advertisements
Advertisements

കഴിഞ്ഞ രണ്ട് ദിവസമായി വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ആപ്പുകളിലെല്ലാം ഒരു നീല വളയം പ്രത്യക്ഷപ്പെട്ടത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. നീല നിറത്തില്‍ കാണപ്പെടുന്ന ഇത് എന്താണെന്ന് ആളുകള്‍ക്ക് സംശയിച്ചുകാണില്ലേ. പേടിക്കാനൊന്നുമില്ല, മെറ്റ അവതരിപ്പിച്ചിരിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ആണിത്.
രണ്ടുമാസം മുന്‍പാണ് മെറ്റ എഐ ഫീച്ചര്‍ കൊണ്ടുവന്നതെങ്കിലും ഇപ്പോഴാണ് ഇന്ത്യയില്‍ ഇത് ലഭ്യമായിതുടങ്ങിയത്. ചാറ്റ് ജിപിടി പോലെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചാറ്റ് ബോട്ട് ആണ് മെറ്റ എഐയും. meta.ai എന്ന യുആര്‍എല്‍ വഴി നമുക്ക് എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. ഇനി മെറ്റ എഐ കൊണ്ട് നമുക്കെന്താണ് ഉപയോഗം എന്നല്ലേ. സാധാരണ ഏത് കാര്യത്തിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന നമ്മള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നമ്മുടെ ബുദ്ധിയും വലിയ തോതില്‍ ഉപയോഗിക്കണം. എന്നാല്‍ എഐ ചാറ്റ്‌ബോട്ടുകളാകുമ്പോള്‍ ആ പണിയെല്ലാം എഐ ചെയ്തുകൊള്ളും. നമുക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞുകൊടുത്താല്‍ വേണ്ട വിവരങ്ങള്‍ എഐ ക്രോഡീകരിച്ചു തരും.
ഇനി, നമുക്കൊരു ലീവ് ആപ്ലിക്കേഷന്‍ വേണോ? ജസ്റ്റ് കാര്യം പറഞ്ഞാല്‍ മെറ്റ എഐ ടൈപ്പ് ചെയ്തു തരും. അതും കൃത്യം ഫോര്‍മാറ്റില്‍. ഇനി പോട്ടേ ഒരു ലവ് ലെറ്റര്‍ വേണോ? ആളുടെ പേരും സന്ദര്‍ഭവും പറഞ്ഞുകൊടുത്താല്‍ നല്ല കിടിലന്‍ ലെറ്റര്‍ എഐ ടൈപ്പ് ചെയ്ത് തരും. മെറ്റ എഐ ഉപയോഗിച്ച് ഏത് കണ്ടന്റും നമുക്ക് ക്രിയേറ്റ് ചെയ്യാം. അതോടൊപ്പം വിവിധ വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിനും ഉപയോഗിക്കാം. ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുവെന്നിരിക്കട്ടെ, അഭിപ്രായം ചോദിക്കാം. ചിത്രങ്ങള്‍ നിര്‍മ്മിക്കാനും വാട്സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയോട് എന്ന പോലെ നമുക്ക് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാനാകും. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുക
ഫേസ്ബുക്ക് ഫീഡില്‍ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങള്‍ നിര്‍മ്മിക്കാനും വാട്സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. വാട്സാപ്പില്‍ മെറ്റ എഐ കൊണ്ടുവരുന്നതിനെക്കുറിച്ച് മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. അതാണിപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നത്. അപ്പോപ്പിന്നെ വൈകിക്കണ്ട, എന്തു സംശയമുണ്ടെങ്കിലും മെറ്റ എഐയോട് ചോദിച്ച് മനസിലാക്കിക്കോളൂ..

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!