മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. നിലക്കടലയിൽ അവശ്യ പോഷകങ്ങളായ മഗ്നീഷ്യം, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കുന്നു. ആരോഗ്യത്തിനും പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു
നിലക്കടലയിലെ ഉയർന്ന പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കഴിക്കുന്നത് ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയ നിലക്കടല ചർമത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.
മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ കൊഴുപ്പുകൾ ഊർജ്ജം നൽകുകയും ചെയ്യുന്നു. കൂടാതെ, നിലക്കടലയിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ നാഡികളുടെ പ്രവർത്തനം, പേശികളുടെ ആരോഗ്യം, രക്തസമ്മർദ്ദം നിയന്ത്രിക്കൽ എന്നിവയെ പിന്തുണയ്ക്കുന്നു.
നിലക്കടലയിൽ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, നിലക്കടലയിലെ ആർജിനൈൻ നൈട്രിക് ഓക്സൈഡിൻ്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.